നടി രമ്യാ നമ്പീശനും വീണാ വാദകൻ രാജേഷ് വൈദ്യയും ചേർന്നൊരുക്കിയ കവർ സോങ്ങ് വീഡിയോ ശ്ര​ദ്ധ നേടുന്നു. കാതലൻ എന്ന ചിത്രത്തിലെ ‘കാതലിക്കും പെണ്ണിൻ കൈകൾ’ എന്ന ഗാനത്തിനാണ് ഇരുവരും ചേർന്ന് കവർ വേർഷൻ ഒരുക്കിയിരിക്കുന്നത്. 

വൈരമുത്തുവിന്റെ വരികൾക്ക്  എ.ആർ.റഹ്മാൻ ആണ് സം​ഗീതമൊരുക്കിയിരിക്കുന്നത്. എസ്.പി.ബാലസുബ്രഹ്മണ്യവും ഉദിത് നാരായണനും പല്ലവിയും ചേർന്നാണ് കാതലിക്കും പെണ്ണിൻ കൈകൾ ആലപിച്ചിരിക്കുന്നത്. 

സാരിയുടുത്ത് മുല്ലപ്പൂ ചൂടി കൂളിങ് ഗ്ലാസും ധരിച്ചാണ് രമ്യ നമ്പീശൻ വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. വീണയിൽ വിസ്മയം തീർക്കുന്ന രാജേഷിന്റെ പ്രകടനവും രമ്യയുടെ ആലാപനവും ആസ്വാദകർ ഏറ്റെടുത്തു കഴിഞ്ഞു. 

കുഞ്ചാക്കോ ബോബൻ നായകനായെത്തിയ അഞ്ചാം പാതിരയിലാണ് രമ്യ ഒടുവിൽ വേഷമിട്ടത്. വിജയ് ആന്റണി നായകനായെത്തുന്ന തമിഴരശനാണ് രമ്യയുടെ പുതിയ ചിത്രം. 

Content Highlights : Kathalikkum Pennin Kaigal Cover Song by RajheshVaidhya and Ramya Nambessan