കാർത്തി ഇത്ര നന്നായി പാടുമെന്ന് അറിയില്ലായിരുന്നെന്ന് ആരാധകർ, വൈറലായി 'മാറിപ്പോച്ചോ'


മദൻ കർക്കിയുടെ വരികൾക്ക് ജേക്സ് ബിജോയിയാണ് സം​ഗീതസംവിധാനം

മാറിപ്പോച്ചോ എന്ന ​ഗാനത്തിൽ കാർത്തി | ഫോട്ടോ: സ്ക്രീൻ​ഗ്രാബ്

അഭിനേതാക്കൾ പാട്ടുപാടുന്നത് അത്ര പുതിയ സംഭവമൊന്നുമല്ല. പക്ഷേ വേറൊരാൾ നായകനായി അഭിനയിക്കുന്ന ചിത്രത്തിൽ ഇൻഡസ്ട്രിയിൽ കത്തിനിൽക്കുന്ന ഒരുതാരം പാടുന്നത് അതും സിനിമയിൽത്തന്നെ ആദ്യമായി പാടുക എന്നത് അല്‍പം സ്പെഷ്യൽ തന്നെയാണ്. പറഞ്ഞുവരുന്നത് ഷർവാനന്ദ് നായകനാവുന്ന 'കണം' എന്ന ചിത്രത്തിലെ പുതിയ ​ഗാനത്തേക്കുറിച്ചാണ്.

മാറിപ്പോച്ചോ എന്ന ​ഗാനം ആലപിച്ചിരിക്കുന്നത് നടൻ കാർത്തിയാണ്. കാർത്തി ആദ്യമായി പാടുന്ന ​ഗാനം കൂടിയാണിത്. സിനിമയുടെ പ്രൊമോ ​സോങ്ങായാണ് ​ഗാനം ഇറക്കിയിരിക്കുന്നത്. കാർത്തിയും ​ഗാനത്തിലുടനീളം പ്രത്യക്ഷപ്പെടുന്നുണ്ട്. മദൻ കർക്കിയുടെ വരികൾക്ക് ജേക്സ് ബിജോയിയാണ് സം​ഗീതസംവിധാനം. ടൈം ട്രാവൽ ​ഗണത്തിൽപ്പെടുന്ന സിനിമയാണ് കണം. അതിനാൽ അതിനനുയോജ്യമായ രീതിയിൽത്തന്നെയാണ് ​ഗാനത്തിന്റെ അവതരണവും.

ജേക്സ് ബിജോയിയും പ്രവീൺ നൈനാനും ചേർന്നാണ് ​ഗാനം നിർമിച്ചിരിക്കുന്നത്. കിച്ചൻ, നന്ദു, ഇദാഴിക എന്നിവരാണ് ​ഗാനത്തിലെ കുട്ടിപ്പാട്ടുകാർ. റാപ് ഭാ​ഗം ട്രാവിസ് എ കിങ് ആണ് ആലപിച്ചിരിക്കുന്നത്.

ശ്രീ കാർത്തിക് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് കണം. റിതു വർമയാണ് നായിക. അമല അക്കിനേനി, സതീഷ്, രമേഷ് തിലക്, നാസർ, രവി രാഘവേന്ദ്ര, എം.എസ്. ഭാസ്കർ, വയ്യാപുരി, യോ​ഗ് ജാപ്പേ തുടങ്ങിയവരാണ് മറ്റഭിനേതാക്കൾ. ഡ്രീം വാരിയർ പിക്ചേഴ്സിന്റെ ബാനറിൽ എസ്. ആർ. പ്രകാശ്ബാബു, എസ്.ആർ പ്രഭു എന്നിവരാണ് ചിത്രം നിർമിച്ചത്.

Content Highlights: karthi singing for kanam movie, maaripocho, jakes bejoy


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented