മൂന്ന് കോടി കാഴ്ചക്കാരും കടന്ന് 'കഞ്ചാ പൂ കണ്ണാലേ', വിരുമൻ ആ​ഗസ്റ്റ് 12-ന്


രണ്ടു മാസം മുമ്പ് പുറത്തു വിട്ട, ഈ ഗാനത്തിൻ്റെ ലിറിക്കൽ വിഡിയോ യൂട്യൂബിൽ മൂന്ന് കോടിയിലേറെ കാഴ്ചക്കാരെ നേടി ജൈത്ര യാത്ര തുടരുകയാണ്.

വിരുമനിൽ കാർത്തിയും അതിഥി ഷങ്കറും

കേരളവും തമിഴ്നാടും ഒരുപോലെ കാത്തിരിക്കുന്ന ചിത്രമാണ് കാർത്തിയെ നായകനാക്കി മുത്തയ്യ സംവിധാനം ചെയ്യുന്ന വിരുമൻ. ​ഗ്രാമീണ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രത്തിലെ കഞ്ചാ പൂ കണ്ണാലെ എന്ന ​ഗാനം ഇപ്പോൾ യൂട്യൂബിൽ തരം​ഗമായിരിക്കുകയാണ്. രണ്ടു മാസം മുമ്പ് പുറത്തു വിട്ട, ഈ ഗാനത്തിൻ്റെ ലിറിക്കൽ വിഡിയോ യൂട്യൂബിൽ മൂന്ന് കോടിയിലേറെ കാഴ്ചക്കാരെ നേടി ജൈത്ര യാത്ര തുടരുകയാണ്.

സംവിധായകൻ ഷങ്കറിൻ്റെ ഇളയപുത്രി, പുതുമുഖം അതിഥി ഷങ്കറാണ് നായിക. 'പരുത്തി വീരൻ ' എന്ന അരങ്ങേറ്റ ചിത്രത്തിലൂടെ തന്നെ തമിഴ് സിനിമയിൽ വേരോട്ടം നടത്തിയ കാർത്തിക്ക് ഗ്രാമീണവേഷത്തിൽ മറ്റൊരു വഴിത്തിരിവായിരുന്നു മുത്തയ്യ സംവിധാനം ചെയ്ത ' കൊമ്പൻ ' . ഈ ചിത്രത്തിന്റെ വൻ വിജയത്തിന് ശേഷം കാർത്തിയും മുത്തയ്യയും ഒന്നിക്കുന്ന ചിത്രമാണ് ' വിരുമൻ'.

രാജ് കിരൺ, പ്രകാശ് രാജ്, കരുണാസ് ,സൂരി, ശരണ്യാ പൊൻവർണൻ എന്നിവർക്കൊപ്പം തെന്നിന്ത്യൻ സിനിമയിലെ മറ്റു പ്രമുഖരായ അഭിനേതാക്കളും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ' വിരുമൻ ' ഗ്രാമീണ പശ്ചാത്തലത്തിലുള്ള വൈകാരികമായ ആക്ഷൻ എൻ്റർടൈനറായിരിക്കുമെന്ന് അണിയറക്കാർ അവകാശപ്പെട്ടു. എസ്. കെ. ശെൽവകുമാർ ഛായഗ്രഹണവും യുവൻ ഷങ്കർരാജ സംഗീത സംവിധാനവും നിർവഹിക്കുന്നു. അനൽ അരശാണ് ചിത്രത്തിലെ സാഹസികമായ സംഘട്ടന രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്.

2ഡി എൻ്റർടെയ്ൻമെൻ്റിൻ്റെ ബാനറിൽ സൂര്യയും ജ്യോതികയും നിർമ്മിച്ച 'വിരുമൻ' ആഗസ്റ്റ് 12-ന് റിലീസ് ചെയ്യും. രാജശേഖർ കർപ്പൂര സുന്ദരപാണ്ഡ്യനാണ് സഹ നിർമ്മാതാവ്. പി ആർ ഒ -സി.കെ.അജയ് കുമാർ

Content Highlights: karthi new movie viruman, kanja poovu kannala song crossed three crores youtube views

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022


04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022


shajahan murder

2 min

ഷാജഹാന്‍ വധം; മുഴുവന്‍ പ്രതികളും പിടിയില്‍,കൊലയ്ക്ക് ശേഷം പ്രതികള്‍ ബാറിലെത്തിയതായി CCTV ദൃശ്യങ്ങള്‍

Aug 16, 2022

Most Commented