ലോകത്തിന്റെ വിവിധഭാ​ഗങ്ങളിൽ നിന്നുള്ള കലാകാരൻമാർ ഒന്നിച്ച സം​ഗീത ആൽബം ശ്രദ്ധനേടുന്നു. ഒൻപത് രാജ്യങ്ങളിൽ നിന്നുള്ള 17 കലാകാരൻമാർ ചേർന്നാണ് കര്‍പ്പൂര ഗൗരം, കരുണാവതാരം എന്ന ശിവസ്തോത്രം അവതരിപ്പിച്ചിരിക്കുന്നത്. 

കാർത്തിക് ഷായാണ് സം​ഗീത ആൽബം നിർമിച്ചിരിക്കുന്നതും സംവിധാനം ചെയ്തിരിക്കുന്നതും. നിരാലി കാർത്തിക്, അക്ഷത് പരിഖ് എന്നിവരാണ് ​ഗാനം ആലപിച്ചിരിക്കുന്നത്.

ഇസ്രായേൽ, റഷ്യ, അർജന്റീന, ജർമനി, അമേരിക്ക, സ്പെയിൻ, യുകെ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരാണ് മറ്റു കലാകാരൻമാർ.


 

Content Highlights: Karpur Gauram, Maati Baani, 9 Countries in Lockdown. Collabration singers musicians