ധനുഷിനെ നായകനാക്കി മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന കര്‍ണനിലെ ആദ്യഗാനം പുറത്തിറങ്ങി. സന്തോഷ് നാരായണന് ഈണം നല്കിയ ഉട്രാദിങ്ക യെപ്പോ എന്ന ഗാനം ധീയാണ് ആലപിച്ചിരിക്കുന്നത്. നായകനായ ധനുഷിനൊപ്പം ധീയും സന്തോഷ് നാരായണനും മാരി സെല്‍വരാജും ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെടുന്നു.
ധനുഷിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ചതിന് തൊട്ട് പിന്നാലെ ചിത്രത്തിന്റെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരുന്നു. ഗ്രാമീണ പശ്ചാത്തലത്തില്‍ യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
രജിഷ വിജയനാണ് ചിത്രത്തിലെ നായിക. ലാല്‍, ലക്ഷ്മിപ്രിയ ചന്ദ്രമൗലി, അഴഗര്‍ പെരുമാള്‍, നടരാജന് സുബ്രഹ്മണ്യന്, 96 ഫെയിം ഗൗരി കിഷന്, യോഗി ബാബു എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു. സന്തോഷ് നാരായണനാണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്.
വി ക്രിയേഷന്‍സിന്റെ ബാനറില്‍ കലൈപുള്ളി എസ് താനുവാണ് നിര്‍മാണം. ഏപ്രില്‍ ഒന്‍പതിനാണ് സിനിമയുടെ റിലീസ്. ഡിസംബറിലായിരുന്നു സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായത്.
Content Highlights: Karnan Uttradheenga Yeppov song Dhanush Mari Selvaraj Santhosh Narayanan Dhee