ഗാനരംഗത്തിൽ നിന്നും
അനീഷ് ഉപാസന സംവിധാനം ചെയ്യുന്ന ജാനകി ജാനേയിലെ ഗാനം പുറത്തിറങ്ങി. ഹരിശങ്കറും സിത്താര കൃഷ്ണകുമാറും ചേര്‍ന്ന് ആലപിച്ച് മനു മഞ്ജിത്തിന്റെ രചനയില്‍ കൈലാസ് മേനോന്‍ ഒരുക്കിയ 'കരിമിഴി നിറയെ' എന്ന വീഡിയോ ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്.
പ്രസ്സ് ജീവനക്കാരിയായ ജാനകിയുടേയും സബ്ബ് കോണ്‍ട്രാക്ടര്‍ ഉണ്ണി മുകുന്ദന്റെയും കുടുംബ ജീവിതത്തിലെ രസകരമായ മുഹൂര്‍ത്തങ്ങളാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. നവ്യ നായരും സൈജു കുറുപ്പും പ്രധാനവേഷങ്ങളിലെത്തുന്നു. ഷറഫുദ്ദീന്‍, ജോണി ആന്റണി, കോട്ടയം നസീര്‍, അനാര്‍ക്കലി, ജയിംസ് ഏല്യാ, പ്രമോദ് വെളിയനാട്, സ്മിനു സിജോ, ജോര്‍ജ് കോര, അഞ്ജലി സത്യനാഥ്, ശൈലജ കൊട്ടാരക്കര, സതി പ്രേംജി, അന്‍വര്‍ ഷെരീഫ്, വിദ്യാ വിജയകുമാര്‍ എന്നിവരും ചിത്രത്തിലുണ്ട്.
ഗാനങ്ങള്‍ -എങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, സംഗീതം - കൈലാസ് മേനോന്‍, പശ്ചാത്തല സംഗീതം - സിബി മാത്യു അലക്‌സ്, ഛായാഗ്രഹണം - ശ്യാമ പ്രകാശ് എം.എസ്, എഡിറ്റിങ് - നൗഫല്‍ അബ്ദുള്ള, കലാസംവിധാനം - ജ്യോതിഷ് ശങ്കര്‍, കോ-റൈറ്റേഴ്‌സ് - അനില്‍ നാരായണന്‍ - രോഹന്‍ രാജ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേര്‍സ് -രഘുരാമ വര്‍മ്മ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - രത്തീന, ലൈന്‍ പ്രൊഡ്യൂസര്‍ - ഹാരിസ് ദേശം.
പി.വി. ഗംഗാധരന്‍ അവതരിപ്പിക്കുന്ന ചിത്രം എസ്. ക്യൂബ് ഫിലിംസിന്റെ ബാനറില്‍ ഷെനുഗാഷെഗ്‌നാ, ഷെര്‍ഗ എന്നിവരാണ് നിര്‍മ്മിക്കുന്നത്. മെയ് പന്ത്രണ്ടിന് കല്‍പ്പക ഫിലിംസ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കും. പി.ആര്‍.ഒ -വാഴൂര്‍ ജോസ്.
Content Highlights: Karimizhi Niraye Janaki Jaane Video K.S Harisankar Sithara Krishnakumar Navya Nair Saiju Kurup
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..