-
ഹെലനു ശേഷം അന്ന ബെന്‍ പ്രധാന വേഷത്തിലെത്തുന്ന കപ്പേളയിലെ ആദ്യ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി. 'കണ്ണില്‍ വിടരും രാത്താരങ്ങള്‍ നീയേ' എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് സൂരജ് സന്തോഷും ശ്വേത മോഹനും ചേര്‍ന്നാണ്. വിഷ്ണു ശോഭനയുടെ വരികള്‍ക്ക് സുഷിന് ശ്യാമാണ് ഈണം നല്‍കിയിരിക്കുന്നത്.
ദേശീയ പുരസ്കാര ജേതാവായ മുഹമ്മദ് മുസ്തഫയാണ് ചിത്രത്തിന്റെ സംവിധായകന്.
റോഷന് മാത്യുവാണ് ചിത്രത്തില്‍ നായകനായെത്തുന്നത്. ശ്രീനാഥ് ഭാസിയാണ് ചിത്രത്തിലെ വില്ലന്‍ കഥാപാത്രം. നില്‍ജ, നിഷാ സാരംഗ് തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ജിംഷി ഖാലിദ് ആണ് ഛായാഗ്രഹണം.
ലൂക്ക, വരത്തന് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അനീസ് നാടോടി ആണ് കലാസംവിധാനം. കഥാസ് അണ്‍ടോള്‍ഡിന്റെ ബാനറില്‍ വിഷ്ണു വേണുവാണ് ചിത്രം നിര്‍മിക്കുന്നത്.
Content Highlights : Kappela Movie Song Sushin Shyam Sooraj Santhosh Shweta Mohan Vishnu Shobhana Musthafa
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..