kappa TV
യുവത്വം തുളുമ്പുന്ന സംഗീതത്തിന്റെയും വിനോദപരിപാടികളുടെയും പര്യായമായിമാറിയ മാതൃഭൂമി ‘കപ്പ ടി.വി’യിൽനിന്ന് ഒരു പുതുചുവടുവെപ്പുകൂടി. പുതുമയും തനിമയുമുള്ള സംഗീതത്തിന്റെ ആവിഷ്കാര-നിർമാണകേന്ദ്രമായി ‘കപ്പ ഒറിജിനൽസ്’ ജനുവരി 15 മുതൽ ആസ്വാദകരിലേക്കെത്തും.
2013 ജനുവരി 13 മുതൽ സംഗീതാസ്വാദനത്തിന്റെ ഒട്ടേറെ വേദികൾ ഒരുക്കിയ ‘കപ്പ’ വൈവിധ്യമാർന്ന വിരുന്നുകളുമായാണ് ‘മാതൃഭൂമി കപ്പ ഒറിജിനൽസ്’ അവതരിപ്പിക്കുന്നത്. പത്താണ്ടുകൊണ്ട് പുതുതലമുറസംഗീതാസ്വാദനത്തിന്റെ വേദിയായിമാറിയ കപ്പ ടി.വി. ഇനി ദക്ഷിണേന്ത്യയിൽനിന്നുള്ള ഒറിജിനൽ മ്യൂസിക്കിന്റെ ലേബലാവും.
മ്യൂസിക് മോജോ ഉൾപ്പെടെയുള്ള വൈവിധ്യമാർന്ന സംഗീതാധിഷ്ഠിത പരിപാടികളുടെ പ്രക്ഷേപണനിലയം എന്നതിൽനിന്ന് പുതുചുവടുവെപ്പാണ് കപ്പ ഒറിജിനൽസ്.
15-ന് കൊച്ചി ദർബാർ ഹാൾ ഗ്രൗണ്ടിൽ നടക്കുന്ന ചടങ്ങിലൂടെയാണ് സംഗീതാസ്വാദകർ കാത്തിരിക്കുന്ന ‘കപ്പ ഒറിജിനൽസി’ന്റെ ലോഞ്ച്.
വിവിധഭാഷകളിൽ, രാജ്യത്തിന്റെ വിവിധയിടങ്ങളിൽനിന്നുള്ള സംഗീതജ്ഞർ ഈ കുടക്കീഴിലെത്തും.
Content Highlights: kappa originals, music festival, music mojo, Kappa TV
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..