‘കപ്പ ഒറിജിനൽസ് ’ലോഞ്ചിങ് കൊച്ചിയിൽ, ഇന്ന് തനിമയുടെ സംഗീതരാവ്


ഞായറാഴ്ച വൈകീട്ട് അഞ്ചരയ്ക്ക് കൊച്ചി ദർബാർ ഹാൾ ഗ്രൗണ്ടിലൊരുക്കിയ വേദിയിലാണ് കപ്പ ഒറിജിനൽസിന്റെയും ആദ്യ പാട്ടുകളുടെയും ലോഞ്ചിങ്.

ജോബ് കുര്യൻ, സയനോര ഫിലിപ്പ് | ഫോട്ടോ: മാതൃഭൂമി

കൊച്ചി: ഇന്നുവരെ മറ്റാരും കേൾക്കാത്ത സംഗീതത്തിന്റെ മഹാപ്രപഞ്ചം -മാതൃഭൂമി കപ്പ ഒറിജിനൽസ്- ഇതാ, ഇന്നുമുതൽ നിങ്ങളിലേക്ക്.

പത്താണ്ടുപിന്നിട്ട മാതൃഭൂമി കപ്പ ടി.വി.യുടെ ഈ പുത്തൻ സംരംഭത്തിലൂടെ ലോകത്തിന്റെ വിവിധഭാഗങ്ങളിലുള്ളവരുടെ സംഗീതം ‘ഒറിജിനൽസിന്റെ’ ലേബലിലൂടെയും ഇവിടെ പിറവിയെടുക്കുന്ന സംഗീത ആൽബങ്ങളും വീഡിയോകളും ലോകവ്യാപകമായും പങ്കുവെക്കപ്പെടും.

ഇന്ന് ലൈവ് വിരുന്ന്

ഞായറാഴ്ച വൈകീട്ട് അഞ്ചരയ്ക്ക് കൊച്ചി ദർബാർ ഹാൾ ഗ്രൗണ്ടിലൊരുക്കിയ വേദിയിലാണ് കപ്പ ഒറിജിനൽസിന്റെയും ആദ്യ പാട്ടുകളുടെയും ലോഞ്ചിങ്.

‘അതേ നില...’

സംഗീതസംവിധായകനും പിന്നണിഗായകനുമായ ജോബ് കുര്യൻ മലയാളത്തിൽ തയ്യാറാക്കിയ ‘അതേ നില...’ ആണ് പുറത്തിറങ്ങുന്ന ഒരു വീഡിയോ ഗാനം. സംവിധാനം/എഡിറ്റർ: സി.കെ. ചന്ദ്രകാന്ത്. ഛായാഗ്രഹണം: ബിലു ടോം മാത്യു. അഭിനയം: റോഷൻ മാത്യു, നൈന ഉത്തം, കുര്യൻ. കളറിസ്റ്റ്: ജേക്സ് റിച്ചാർഡ്. പിന്നണിസംഗീതജ്ഞർ: വർക്കി, റെക്സ് വിജയൻ, അനന്തു നിർമൽ, റോണി ജോർജ്, ഷിക്കു ഡാൻ ജേക്കബ്, അനന്തപത്മനാഭൻ നിർമൽ, ബാലു.

‘ആരെ... ജിയാരേ...’

സംഗീതസംവിധായികയും പിന്നണിഗായികയുമായ സയനോര ഫിലിപ്പ് ഹിന്ദിയിലാലപിച്ച ‘ആരെ... ജിയാരേ...’ ആണ് പുറത്തിറങ്ങുന്ന രണ്ടാമത്തെ വീഡിയോ ഗാനം.

സംവിധാനം/എഡിറ്റർ: മനു ഹസൻ. ഛായാഗ്രഹണം: ഭരത് സാഗർ. പിന്നണിസംഗീതജ്ഞർ: വർക്കി, റാപ്പ് കിഡ്, ആദിത്യ, വി.വി. സുജിത്, പി. ശ്രീശങ്കർ. സംഗീതം: സയനോര, വർക്കി. റാപ്പ്: റാപ്പ് കിഡ്. രചന: ആദിത്യ ഗാർഖ്. മിക്സിങ്: ഫിന്നി കുര്യൻ. മാസ്റ്ററിങ്: ഇഡാനിയ വലെൻസിയ.

റാപ്പ് കിഡ്, ബാലു, റെക്സ് വിജയൻ, അനന്ദു നിർമൽ, റോണി ജോർജ്, ഷിക്കു

വാദ്യസംഗീതവിരുന്ന്

ഞായറാഴ്ച വീഡിയോ റിലീസിങ്ങിനു മുന്നോടിയായി അഞ്ച് സംഗീതജ്ഞർ ചേർന്നൊരുക്കുന്ന 20 മിനിറ്റ് ദൈർഘ്യമുള്ള ഒരു സംഗീതവിരുന്നുമുണ്ട്. സാഹിൽ (ഡർബുക്ക, ബോംഗോ), സിക്കാനി (ജെബെ, തബല), അർജോൺ (കേക്സോൺ, ചെറു തുകൽവാദ്യം), കൃഷ്ണ (കേക്സോൺ), ജൊ മാർഷൽ (പിയാനോ, കീബോർഡ്) എന്നിവരാണ് വാദ്യസംഗീതവിരുന്നൊരുക്കാനെത്തുക.

സാഹിൽ, സിക്കാനി, കൃഷ്ണ, അർജോൺ, ജൊ മാർഷൽ

രാവേറെനീളുന്ന സംഗീതവിരുന്നിലെത്തുന്ന ആസ്വാദകർക്ക് വൈദ്യസഹായമുറപ്പിക്കുന്നതിന് മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽനിന്നുള്ള വിദഗ്ധർ വേദിക്കരികെയുണ്ടാകും.

Content Highlights: kappa originals launch today, job kurian and sayanora philip new songs, athe nila song


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


chintha jerome

1 min

ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

Feb 7, 2023


nirmala sitharaman

1 min

പ്രത്യേക പരിഗണനയില്ല; അദാനിക്ക് കേരളത്തിലടക്കം പദ്ധതികള്‍ നല്‍കിയത് BJP ഇതര സര്‍ക്കാര്‍-ധനമന്ത്രി

Feb 6, 2023

Most Commented