സയനോര ഫിലിപ്പ്, ജോബ് കുര്യൻ | ഫോട്ടോ: മധുരാജ്, ജി. ശിവപ്രസാദ് | മാതൃഭൂമി
അതിർവരമ്പുകളില്ലാതെ സംഗീതത്തിന്റെ കൊടുക്കൽ വാങ്ങലുകളുടെയും ആവിഷ്കരിച്ച് നിർമിക്കുന്നതിന്റെയും പുത്തൻ വേദിയായി ‘കപ്പ ഒറിജിനൽസ്’ എത്തുന്നു. തനത് മ്യൂസിക് ആൽബങ്ങളുടെയും വീഡിയോകളുടെയും സ്വതന്ത്ര മ്യൂസിക് ലേബലാകുന്ന മാതൃഭൂമിയുടെ ഈ നവസംരംഭത്തിന് നാളെ തുടക്കം കുറിക്കും.
ആദ്യദിനത്തിൽത്തന്നെ രണ്ടു പുത്തൻ സൃഷ്ടികൾ കപ്പ ഒറിജിനൽസിലൂടെ സംഗീതലോകത്തിന് സ്വന്തമാകും. സംഗീത സംവിധാനത്തിലൂടെയും പിന്നണി ഗാനങ്ങളിലൂടെയും ആസ്വാദക മനംകവർന്ന ജോബ് കുര്യനും സയനോര ഫിലിപ്പുമാണ് ആദ്യദിനം തനത് സൃഷ്ടികളുമായി എത്തുന്നത്. ഇവ രണ്ടിന്റെയും സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് വർക്കിയാണ്. ഓൺലൈനിലൂടെയും കൊച്ചി ദർബാർ ഹാൾ മൈതാനത്ത് ഒരുക്കിയിട്ടുള്ള ലൈവ് വേദിയിലൂടെയുമാണ് ആദ്യദിനം കാതിന് ഇമ്പമേകാനൊരുങ്ങുന്നത്. ഇവർക്കുപുറമേ വിവിധ സംഗീതജ്ഞരും ലോഞ്ചിങ് ദിവസമായ ജനുവരി 15-ന് വൈകീട്ട് വേദിയിലെത്തും.
റെക്സ് വിജയൻ, അനന്തു നിർമൽ, റോണി ജോർജ്, ഷിക്കു ഡോൺ ജേക്കബ്, അനന്തപത്മനാഭൻ നിർമൽ, ബാലു എന്നിവരാണ് ജോബ് കുര്യന്റെ സംഘത്തിലെ മറ്റംഗങ്ങൾ. റാപ്പ് കിഡ്, ആദിത്യ, വി.വി. സുജിത്, പി. ശ്രീശങ്കർ എന്നിവരാണ് സയനോരയോടൊപ്പമെത്തുന്നത്.
മലയാളത്തിൽ സ്വതന്ത്രമായി ആവിഷ്കരിക്കുന്ന സംഗീതങ്ങളുടെയും ബാൻഡുകളുടെയും ഒരു ലേബലായി കപ്പ ഒറിജിനൽസ് മാറും. ഒാരോ ആർട്ടിസ്റ്റിന്റെയും യഥാർഥ ആവിഷ്കാരം ഈ പ്ളാറ്റ്ഫോമിലൂടെ എത്തിക്കാമെന്നതാണ് പ്രധാന സവിശേഷത.
Content Highlights: kappa originals launch, job kurian and sayanora philip new songs
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..