ഇത് ഹിപ്‌ഹോപിന്റെ വേറെ ലെവല്‍; പുതുമയാര്‍ന്ന മ്യൂസിക് ആല്‍ബം - SouthSide Vol 1 | Kappa Originals


4 min read
Read later
Print
Share

SouthSide Volume 1 Artists

ദക്ഷിണേന്ത്യന്‍ ഹിപ് ഹോപ് രംഗത്തെ പ്രമുഖ റാപ്പർമാരേയും മ്യൂസിക് പ്രൊഡ്യൂസർമാരോയും ഒന്നിച്ച് ഒരേ പ്ലാറ്റ്‌ഫോമിലെത്തിക്കുകയാണ് മാതൃഭൂമി കപ്പ ഒറിജിനല്‍സ്. ഹിപ്ഹോപ് പ്രണയികള്‍ക്കായി SouthSide Vol.1എന്ന ഏറ്റവും പുതിയ ആല്‍ബത്തിലൂടെയാണ് കപ്പ ഒന്നിനൊന്ന് മികച്ച കലാകാരന്‍മാരെ ഒന്നിപ്പിക്കുന്നത്. പത്ത് ഗാനങ്ങളാണ് SouthSide Vol.1ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വിവിധ സ്റ്റൈലുകളിലുള്ള ഗാനങ്ങള്‍ ആല്‍ബത്തിലുണ്ട്. ഹിപ്ഹോപിന്റെ കട്ടഫാനാണ് നിങ്ങളെങ്കില്‍ നിങ്ങളുടെ പ്ലേലിസ്റ്റില്‍ തീര്‍ച്ചയായും ഈ ഗാനങ്ങള്‍ ഉള്‍പ്പെടുമെന്ന കാര്യത്തില്‍ സംശയമില്ല. അസുരൻ, മർത്യൻ, ഇമ്പാച്ചി, ഇർഫാന, എം സി കൂപ്പർ, റാപ് കിഡ്, അക്വിൽ, ഡബ്സീ എന്നീ റാപ്പർമാർക്കൊപ്പം പരിമൾ ഷായിസ്, കള്ള ഷാ, തഡ് വൈസര്‍, ആര്‍ക്കാഡോ, സൗബിന്‍, പകര്‍ച്ചവ്യാധി, സുശീലന്‍, കൊലയാളി എന്നീ മ്യൂസിക് പ്രൊഡ്യൂസര്‍മാരും കപ്പ ഒറിജിനല്‍സിനായി ഒന്നിക്കുന്നു.

SouthSide Vol.1ലെ ​അടിപൊളിഗാനങ്ങൾ ഇവ

Song 1 : SouthSide

ആൽബത്തിലെ ടൈറ്റിൽ സോങ്ങാണ് സൗത്ത്സൈഡ്. പരിമൾ ഷായിസ് സം​ഗീതം നൽകിയിരിക്കുന്ന ​ഗാനമാണിത്. ​ഗാനം പ്രൊഡ്യൂസ് ചെയ്തിരിക്കുന്നതും പരിമൾ ഷായിസ് തന്നെയാണ്.

ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡിജെയും മ്യൂസിക് പ്രൊഡ്യൂസറുമാണ് പരിമള്‍ ഷായിസ്. ഇന്ത്യന്‍ ക്ലാസിക്കല്‍ സംഗീതവും മോഡേണ്‍ ഇലക്ട്രോണിക് ബീറ്റ്‌സും ഇടകലര്‍ത്തുന്നതില്‍ പരിമളിന്റെ വൈദഗ്ധ്യം എടുത്തുപറയേണ്ടതാണ്. ഇലക്ട്രോണിക് മ്യൂസിക് രംഗത്ത് ശ്രദ്ധ നേടുന്ന താരമാണ് പരിമള്‍ ഷായിസ്.

Song 2 : Thokku

SouthSide Vol.1ലൂടെ അസുരന്‍ അവതരിപ്പിക്കുന്ന ഗാനമാണ് തോക്ക്. മലയാളത്തിലും ഇംഗ്ലീഷിലും ഗാനത്തില്‍ വരികള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. കൃത്യമായി അടുക്കിപ്പെറുക്കിവെച്ച വാക്കുകള്‍ ഗാനത്തിന്റെ ഹൈലൈറ്റാണ്. ഒറ്റ വരിയില്‍ പറഞ്ഞാല്‍ നിങ്ങളുടെ ജീവിതം നിങ്ങള്‍ക്കിഷ്ടമുള്ളതു പോലെ ജീവിക്കൂ, അതാണ് തോക്ക് എന്ന ഗാനം.

അസുരനാണ് തോക്കിന്റെ പിന്നിലെ സ്വരം. സ്ട്രീറ്റ് അക്കാദമിക്‌സിലെ അംഗമാണ് അസുരന്‍ എന്ന അംജദ്. റാപ്പര്‍ മാത്രമല്ല മികച്ച ഒരു ഗാനരചയിതാവ് കൂടിയാണ് അസുരന്‍, ഒപ്പം ഒരു മ്യൂസിക് പ്രൊഡ്യൂസറും. സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളാണ് അസുരന്റെ ഗാനരചനകളിലധികവും. അസുരന്റെ കലര്‍പ്പില്ലാത്തതും ആധികാരികവുമായ സൃഷ്ടികളും അവയുടെ വ്യത്യസ്തവും ആകര്‍ഷകവുമായ അവതരണവും ഹിപ് ഹോപ് രംഗത്ത് മുന്‍നിരയില്‍ തന്നെയുണ്ട്.

Song 3 : Varavu

ജീവിതം എങ്ങനെയാണ് എന്നാണ് വരവിലൂടെ മര്‍ത്യന്‍ പറയാനാഗ്രഹിക്കുന്നത്. ഒരു തത്വജ്ഞാനിയേക്കാള്‍ ഒരു സ്വപ്‌നാടകനായി ജീവിതത്തെ നോക്കിക്കാണുകയാണ് വേണ്ടതെന്ന് പറയാനാഗ്രഹിക്കുകയാണ് മര്‍ത്യന്‍.

ഒരു വെല്‍ ടാലന്റഡ് റാപ്പറും മ്യൂസിക് പ്രൊഡ്യൂസറുമാണ് മര്‍ത്യന്‍. ഇരുട്ടും വെളിച്ചവും ജീവിതത്തിന്റെ തെളിച്ചത്തിന് വേണമെന്ന ഫിലോസഫി എത്ര അര്‍ഥവത്താണല്ലേ. അതാണ് മര്‍ത്യന്റെ വരികളുടെ വ്യത്യസ്തതയും ആകര്‍ഷണീയതയും. പവര്‍ഫുള്‍ വോയ്‌സാണ് മര്‍ത്യന്റെ മറ്റൊരു പ്രത്യേകത. ഇത് മര്‍ത്യന് ഒരു വലിയ ആരാധകവലയം തന്നെ നേടിക്കൊടുത്തിട്ടുണ്ട്. മര്‍ത്യന്റെ സ്വരം മലയാള സിനിമാമേഖലയും ഉപയോഗപ്പെടുത്തുന്നുണ്ട്. മിന്നല്‍മുരളി, ജയ ജയ ജയ ഹേ തുടങ്ങിയ ചിത്രങ്ങളില്‍ മര്‍ത്യന്റെ ഗാനങ്ങള്‍ ശ്രദ്ധ നേടിയിരുന്നു.

Song 4 : Ne Po

നീ പോ എന്നാരംഭിക്കുന്ന ഗാനം ആവര്‍ത്തിച്ചു കേള്‍ക്കാന്‍ പ്രേരിപ്പിക്കുന്നതാണ്. നീ പോ മോനെ ദിനേശാ തുടങ്ങി ചില പ്രശസ്തമായ സിനിമാഡയലോഗുകളും ഗാനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇമ്പാച്ചിയും കള്ള ഷായും ചേർന്നാണ് ​നീ പോ പ്രൊഡ്യൂസ് ചെയ്തിരിക്കുന്നത്.

അസുരനെ പോലെത്തന്നെ സ്ട്രീറ്റ് അക്കാദമിക്‌സിന്റെ മറ്റൊരു പ്രമുഖ കലാകാരനാണ് ഇമ്പാച്ചി. മലയാളവും ഇംഗ്ലീഷും അസാമാന്യമായ വിധത്തില്‍ ഗാനങ്ങളില്‍ ഇടകലര്‍ത്താനുള്ള കഴിവാണ് ഇമ്പാച്ചിയെ വ്യത്യസ്തനാക്കുന്നത്. ജാതി, മതം, രാഷ്ട്രീയം, മനുഷ്യാവകാശം, സമത്വം തുടങ്ങി ജീവിതവുമായി അഭേദ്യബന്ധമുള്ള എന്തും ഇമ്പാച്ചിയുടെ വിഷയങ്ങളാണ്. ഗാനങ്ങളുടെ അവതരണത്തിലും ഇമ്പാച്ചി വ്യത്യസ്തത പുലര്‍ത്തുന്നു.

Song 5 : Boys

ബോയ്‌സ് എന്ന ഗാനമാണ് ഇത്തവണ ഇര്‍ഫാന അവതരിപ്പിക്കുന്നത്. ചുറ്റുപാടുമുള്ള പലതരത്തിലുള്ള പുരുഷന്‍മാരെക്കുറിച്ചാണ് ബോയ്‌സിലൂടെ ഇര്‍ഫാന പറയുന്നത്. ബോയ്സ് പ്രൊഡക്ഷൻ ടീം ഇർഫാനയും കള്ള ഷായുമാണ്.

തമിഴ്‌നാട്ടില്‍ നിന്നുള്ള ഇര്‍ഫാന എന്ന ഗായികയുടെ തമിഴിലും ഇംഗ്ലീഷിലുമായി എഴുതുന്ന ഗാനങ്ങള്‍ക്ക് ആരാധകരേറെയുണ്ട്. ശാക്തീകരണം, സമൂഹികനീതി തുടങ്ങിയ വിഷയങ്ങളിലാണ് ഇര്‍ഫാനയുടെ ഗാനങ്ങള്‍ പ്രധാനമായും സ്പര്‍ശിക്കുന്നത്. സ്ത്രീകള്‍ക്കും സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങള്‍ക്കും ഇര്‍ഫാന സ്വന്തം ഗാനങ്ങളില്‍ പ്രാധാന്യം നല്‍കുന്നു. സ്വന്തം ഗാനങ്ങളില്‍ എപ്പോഴും വ്യത്യസ്തത കൊണ്ടുവരാന്‍ ശ്രമിക്കുന്ന ഇര്‍ഫാനയുടെ ആലാപനവും ഏറെ ആകര്‍ഷണീയമാണ്. ഇര്‍ഫാനയുടെ വ്യത്യസ്തമായ സ്വരം അതിന് മാറ്റ് കൂട്ടുകയും ചെയ്യുന്നു.

Songs 6 : Orakkudukku

ഊരാക്കുടുക്ക് SouthSide Vol.1ല്‍ അവതരിപ്പിക്കുന്നത് എം സി കൂപ്പർ, തഡ്‌വൈസര്‍ എന്നിവരാണ്. സംഗീതമേഖലയില്‍ ഒരു കലാകാരന്‍ നേരിടേണ്ടി വരുന്ന സംഘര്‍ഷങ്ങളുടെ നേര്‍ക്കാഴ്ചയാണ് ഊരാക്കുടുക്കിലൂടെ അവതരിപ്പിക്കുന്നത്.

ഇന്ത്യന്‍ ഹിപ്‌ഹോപ് രംഗത്ത് സ്വന്തമായൊരിടം നേടിയ മ്യൂസിക് പ്രൊഡ്യൂസറാണ് തഡ്‌വൈസര്‍. വ്യക്തിഗത സംഘര്‍ഷങ്ങളും സാമൂഹിക പ്രസക്തമായ വിഷയങ്ങളും ഇദ്ദേഹത്തിന്റെ സൃഷ്ടികളില്‍ കടന്നുവരുന്നുണ്ട്. അതിനാല്‍ത്തന്നെയാണ് ഈ കലാകാരന്റെ ഫാന്‍ബേസ് ദിനംപ്രതി വര്‍ധിക്കുന്നതും. സ്വന്തമായും ഹിപ്‌ഹോപ് രംഗത്തെ മറ്റ് പ്രതിഭകള്‍ക്കൊപ്പവും തഡ്‌വൈസര്‍ ഗാനങ്ങള്‍ പ്രൊഡ്യൂസ് ചെയ്തുവരുന്നു.

Song 7 : Poralikal

എം സി കൂപ്പർ, പരിമൾ ഷായിസ് എന്നിവരാണ് പോരാളികളുടെ അണിയറശില്‍പികള്‍. പോരാളികളാവട്ടെ പേരുപോലെ തന്നെ വിവിധജീവിതസംഘര്‍ഷങ്ങളെ നേരിടുന്ന, അതിജീവിക്കാന്‍ ശ്രമിക്കുന്നവരെ പ്രതിഫലിപ്പിക്കുകയാണ് പോരാളികള്‍.

പ്രാദേശിക ഹിപ് ഹോപ് രംഗത്ത് ഉയര്‍ന്നുവരുന്ന ടാലന്റഡായ കലാകാരനാണ് എം സി കൂപ്പര്‍. വ്യത്യസ്തമായ സ്റ്റൈലിലൂടെ ഹിപ് ഹോപ് രംഗത്ത് തന്റേതായൊരിടം ഇദ്ദേഹം ഇതിനോടകം നേടിക്കഴിഞ്ഞു. രോമാഞ്ചം, നാരദന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ എം സി കൂപ്പര്‍ മലയാള ചലച്ചിത്രരംഗത്തും പ്രവേശിച്ചുകഴിഞ്ഞു. കുറഞ്ഞകാലംകൊണ്ട് വലിയൊരു ആരാധകവൃന്ദത്തെ ഈ റാപ്പര്‍ സ്വന്തമാക്കിക്കഴിഞ്ഞു.

Song 8 : Boss Kid

ബോസ് കിഡ് എന്ന ഗാനമാണ് റാപ് കിഡ് ഇന്ത്യയും കള്ള ഷായും ചേർന്ന ആല്‍ബത്തിലെത്തിക്കുന്നത്. ഈ ഗാനത്തിന് പ്രചോദനമായത് കപ്പ ചാനലാണെന്നാണ് ഗായികയുടെ ഭാഷ്യം. സ്വന്തം ജീവിതാനുഭവങ്ങളാണ് ഈ ഗാനത്തിലൂടെ ഈ നവപ്രതിഭ ആസ്വാദകര്‍ക്കായി ഒരുക്കിയിട്ടുള്ളത്.

അദിതി നായർ എന്ന റാപ് കിഡ് ഇന്ത്യ ഹിപ്ഹോപ് രംഗത്ത് ഒട്ടും കിഡ്ഡല്ല. വിവിധ സാമൂഹികപ്രശ്‌നങ്ങളെ അതിവൈദഗ്ധ്യത്തോടെയാണ് അദിതിയുടെ ഗാനങ്ങള്‍ അവതരിപ്പിക്കുന്നത്. അതാണ് ഈ ഗായികയെ വ്യത്യസ്തയാക്കുന്നതും.

Song 9 : Kudungi

അഖില്‍ കപ്പയുടെ ആല്‍ബത്തിനായി ഒരുക്കിയിരിക്കുന്നത് കുടുങ്ങി എന്ന ഗാനമാണ്. പേരുപോലെ തന്നെ ജീവിതമെന്ന വളയത്തില്‍ ഭ്രമണം ചെയ്തുകൊണ്ടിരിക്കുന്ന, ഒരിക്കലും മോചനമില്ലാതെ ഉഴറുന്ന മനുഷ്യരുടെ പ്രതിച്ഛായയാണ് കുടുങ്ങി.

മലയാളത്തിലും ഇംഗ്ലീഷിലുമായി വരികളെഴുതുന്ന അഖിലിന്റെ ബീറ്റുകള്‍ വളരെ സ്‌റ്റൈലിഷാണ്. കുറച്ചുകാലം കൊണ്ടാണ് ഇദ്ദേഹം മലയാള സംഗീതമേഖലയില്‍ ശ്രദ്ധേയനായിത്തീര്‍ന്നത്. തന്റെ ഗാനങ്ങളില്‍ പുതുമ കൊണ്ടുവരാന്‍ എപ്പോഴും ജാഗ്രത പുലര്‍ത്തുന്ന അഖില്‍ ഇന്‍ഡസ്ട്രിയിലെ മറ്റുകലാകാരന്‍മാരുമായി ചേര്‍ന്ന് പുതിയ ഗാനങ്ങള്‍ സൃഷ്ടിക്കുന്നു.

Song 10 : Kali

കളി എന്ന വ്യത്യസ്തമായ റാപ് സോങ്ങാണ് കപ്പയുടെ പ്ലാറ്റ്‌ഫോമിലൂടെ ഡബ്‌സീയും പരിമൾ ഷായിസും ചേർന്ന് ഇപ്പോള്‍ അവതരിപ്പിക്കുന്നത്. പുലി കളി, ചെണ്ട, ഇലത്താളം തുടങ്ങിയ വ്യത്യസ്ത സ്വരങ്ങളിലൂടെ ഓണത്തിന്റെ തനത് ആമ്പിയന്‍സ് ഉണ്ടാക്കാന്‍ കളിയിലൂടെ ശ്രമിച്ചിട്ടുണ്ട്. വിവിധ കലാരൂപങ്ങളെ ഗാനത്തിന്റെ വരികളിലൂടെ അനുഭവവേദ്യമാക്കാനും ശ്രമിച്ചിട്ടുണ്ട്.

മലയാളം റാപ് ഗാനങ്ങളിലൂടെ ഹിപ് ഹോപ് ആരാധകര്‍ക്കിടയില്‍ ശ്രദ്ധേയനാണ് ഡബ്‌സീ. തല്ലുമാല എന്ന സിനിമയിലെ മണവാളന്‍ തഗ്ഗ് എന്ന ഹിറ്റ് നമ്പര്‍ ഡബ്‌സീയുടെ സംഭാവനയാണ്. ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടെയുള്ള സാമൂഹികമാധ്യമപ്ലാറ്റ്‌ഫോമുകളിലൂടെയാണ് ഡബ്‌സീ എന്ന കലാകാരനെ ഹിപ്‌ഹോപ് ആരാധകര്‍ ഏറ്റെടുത്തത്.

Content Highlights: southside volume1, kappa originals, hip hop music

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Devasuram Song Team

മടിച്ചുകൊണ്ട് വരികൾ നൽകി ​ഗിരീഷ്, കെട്ടിപ്പിടിച്ച് എം.ജി. രാധാകൃഷ്ണൻ; 'സൂര്യകിരീടം' പിറന്ന വഴി

Sep 13, 2023


Dulquer Salmaan Heeriye Video Jasleen Royal ft Arijit Singh  Aditya Sharma Taani Tanvir

1 min

ദുല്‍ഖര്‍ സല്‍മാന്റെയും ജസ്‌ലീൻ റോയലിന്റേയും ഹൃദ്യമായ പ്രണയഗാനം 'ഹീരിയേ' | വീഡിയോ

Jul 25, 2023


Rahel Makan Kora

പ്രണയിച്ച് കോരയും ഗൗതമിയും;  മനം കവർന്ന് 'റഹേൽ മകൻ കോര'യിലെ ഗാനം

Sep 29, 2023


Most Commented