ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവച്ചതിന് ഭാര്യ കിം കർദാഷ്യാനോട് മാപ്പ് ചോദിച്ച് ഭർത്താവും ​ഗായകനുമായ കെയിൻ വെസ്റ്റ്. കുറച്ച് ദിവസങ്ങൾക്ക് മുൻപ്  കിമ്മുമായുള്ള ബന്ധം അവസാനിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന തരത്തിൽ അദ്ദേഹം ഒരു ട്വീറ്റ് പങ്കുവച്ചിരുന്നു. തൊട്ടുപിന്നാലെ കെയ്ൻ ബെെപോളാർ മാനസികാസ്ഥയിലൂടെ കടന്നുപോകുകയാണെന്നും അദ്ദേഹത്തോട് എല്ലാവരും അനുതാപത്തോടെ പെരുമാറണമെന്നും കിം ട്വിറ്റ് ചെയ്തു.  

കെയ്ൻ, അതി ബുദ്ധിമാനും അത്ര തന്നെ സങ്കീർണതയുമുള്ള ഒരു വ്യക്തിയാണ്. ഒരു ​ഗായകൻ, കറുത്ത വർ​ഗക്കാരൻ, വളരെ വേജദനാജനകമായ രീതിയിൽ അമ്മയെ നഷ്ടപ്പെട്ട ഒരാൾ എന്ന നിലയിൽ അദ്ദേഹം ഒരുപാട് സമ്മർദ്ദമാണ് ജീവിതത്തിൽ അനുഭവിക്കുന്നത്. കെയിന്റെ ഏകാന്തത ബെെപോളാർ മാനസികാവസ്ഥ അനുഭവിക്കുന്ന അവസരത്തിൽ ഇരട്ടിയാകുന്നു. കെയ്നെ അറിയുന്ന എല്ലാവർക്കും  ഇതറിയാം. അദ്ദേഹത്തിന്റെ വാക്കുകളെ നിങ്ങൾ പ്രശ്നമായി നോക്കി കാണേണ്ട- കിം ഇൻസ്റ്റാ​ഗ്രാം സ്റ്റോറിയിൽ കുറിച്ചു.

ഇത് വലിയ ചർച്ചയായതോടെ കിമ്മിനോട് മാപ്പ് പറഞ്ഞ് രം​ഗത്ത് വന്നിരിക്കുകയാണ് ​കെയ്ൻ.

തികച്ചും വ്യക്തിപരമായ കാര്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പരസ്യമാക്കിയതിന് എന്റെ ഭാര്യ കിമ്മിനോട് ഞാൻ മാപ്പ് ചോദിക്കുന്നു. അവൾ എന്നെ സംരക്ഷിച്ചത് പോലെ ഞാൻ ഒരിക്കലും അവളെ സംരക്ഷിച്ചില്ല. നിന്നെ ഞാൻ വേദനിപ്പിച്ചുവെന്നറിയാം. നീ എന്നോട് ക്ഷമിക്കണം.എല്ലായ്പ്പോഴും എനിക്കൊപ്പം നിൽക്കുന്നതിന് നന്ദി- കെയ്ൻ വെസ്റ്റ് കുറിച്ചു.

Content Highlights; Kanye West apologizes to Kim Kardashian for sharing private life matters in social media,  divorce tweet