തിയേറ്ററുകളെ പ്രകമ്പനം കൊള്ളിച്ച പഞ്ചുരുളിയുടെ അലർച്ച, കാന്താരയിലെ കാത്തിരുന്ന ​ഗാനമെത്തി


കാന്താരയിലെ ഏറെ ചർച്ചയായ വരാഹരൂപം ദൈവ വരിഷ്ടം എന്ന ​ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്.

കാന്താരയിൽ റിഷബ് ഷെട്ടി | ഫോട്ടോ: സ്ക്രീൻ​ഗ്രാബ്

തിയേറ്ററുകളെ ഇളക്കിമറിച്ച് മുന്നേറുകയാണ് റിഷബ് ഷെട്ടി തിരക്കഥയും സംവിധാനവും നിർവഹിച്ച് നായകനായി അഭിനയിച്ച കാന്താര. രണ്ട് ദിവസങ്ങൾക്കുമുൻപ് മലയാളത്തിലേക്കും മൊഴിമാറ്റിയെത്തിയ ചിത്രം കേരളത്തിലും മികച്ച അഭിപ്രായം നേടുകയാണ്. ചിത്രത്തിലെ നിർണായകമായ ​ഗാനത്തിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.

കാന്താരയിലെ ഏറെ ചർച്ചയായ വരാഹരൂപം ദൈവ വരിഷ്ടം എന്ന ​ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. നിർമാതാക്കളായ ഹോംബാലെ ഫിലിംസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ​ഗാനം എത്തിയത്. ശശിരാജ് കാവൂരിന്റെ വരികൾക്ക് ബി. അജനീഷ് ലോകനാഥ് ഈണമിട്ടിരിക്കുന്നു. സായി വിഘ്നേഷ് ആണ് ​ഗായകൻ.2022 ൽ ബോക്‌സ് ഓഫീസിൽ ഏറ്റവും കൂടുതൽ വരുമാനം നേടുന്ന രണ്ടാമത്തെ കന്നഡ ചിത്രമായിരിക്കുകയാണ് കാന്താര. യഷിനെ നായകനാക്കി പ്രശാന്ത് നീൽ സംവിധാനം ചെയ്ത കെ.ജി.എഫ് ചാപ്റ്റർ 2 വാണ് ഈ പട്ടികയിൽ ആദ്യ സ്ഥാനത്ത്. കൂടാതെ കന്നട സിനിമയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വരുമാനം നേടിയ മൂന്നാമത്തെ ചിത്രം എന്ന റെക്കോഡും കാന്താര സ്വന്തമാക്കി.

റിഷബ് ഷെട്ടി തിരക്കഥയെഴുതി സംവിധാന ചെയ്ത ചിത്രമാണ് കാന്താര. തീരദേശ കർണാടകത്തിലെ ഒരു ഗ്രാമവും ദൈവനർത്തക വിശ്വാസവുമാണ് ചിത്രത്തിന്റെ പ്രമേയം. മലയാളം പതിപ്പ് കേരളത്തിൽ എത്തിച്ചത് പൃഥ്വിരാജിന്റെ പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ്.

ഹോംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരഗണ്ഡൂരാണ് സിനിമ നിർമിച്ചിരിക്കുന്നത്. റിഷബ് ഷെട്ടിയ്‌ക്കൊപ്പം സപ്തമി ​ഗൗഡ, കിഷോർ, അച്യുത് കുമാർ, പ്രമോദ് ഷെട്ടി, ഷനിൽ ഗുരു, പ്രകാശ് തുമിനാട്, മാനസി സുധീർ, നവീൻ ഡി പടീൽ, സ്വരാജ് ഷെട്ടി, ദീപക് റായ് പനാജി, പ്രദീപ് ഷെട്ടി, രക്ഷിത് രാമചന്ദ്രൻ ഷെട്ടി, പുഷ്പരാജ് ബൊല്ലാറ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Content Highlights: kantara movie video song out, rishab shetty, varaha roopam song, ajaneesh loknath


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022

Most Commented