
ഗാനരംഗത്തിൽ നിന്നും
മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്ശന് സംവിധാനം ചെയ്ത മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലെ രണ്ടാമത്തെ ഗാനത്തിന്റെ ടീസര്‍ പുറത്തുവിട്ടു.കല്ല്യാണി പ്രിയദര്‍ശനും പ്രണവ് മോഹന്‍ലാലും അഭിനയിച്ച ഗാനമാണ് പുറത്തുവിട്ടത്. മലയാളത്തില്‍ വിനീത് ശ്രീനിവാസനും മറ്റു ഭാഷകളില്‍ കാര്‍ത്തിക്കുമാണ് ഗാനം ആലപിച്ചത്. ശ്വേത മോഹനും സിയ ഉള് ഹക്കുമാണ് മറ്റു ഗായകര്‍.
കല്ല്യാണിയുടെ ജന്മദിനത്തിലാണ് ഗാനത്തിന്റെ ടീസര്‍ പുറത്തുവിട്ടത്. നേരത്തെ കെ.എസ് ചിത്ര ആലപിച്ച കുഞ്ഞുകുഞ്ഞാലി ഗാനം പുറത്തുവിട്ടിരുന്നു. റോണി റാഫേലാണ് ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത്.
മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രമെന്ന ഖ്യാതിയോടെയാണ് മരക്കാരര്‍ റിലീസ് ചെയ്യുന്നത്. 100 കോടി രൂപയാണ് ബജറ്റ്. 51-മത് ദേശീയ പുരസ്കാരത്തില്‍ മികച്ച ചിത്രത്തിനുള്ള പുരസ്കാരം മരക്കാര്‍ നേടിയിരുന്നു.
മഞ്ജു വാര്യര്‍, അര്ജ്ജുന്, സുനില്‍ ഷെട്ടി, പ്രഭു, സുഹാസിനി, കീര്‍ത്തി സുരേഷ്, ഫാസില്‍, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്റ് തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ വേഷമിടുന്നത്.
Content Highlights: Kannil Ente Song Teaser, Marakkar song, Pranav Mohanlal, Kalyani Priyadarshan, Malayalam , Hindi, Tamil, Vineeth Sreenivasan, Karthik, Swetha Mohan
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..