ണ്ട് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് മനോഹരമായ നൃത്തം കൊണ്ട് മഞ്ജു വാര്യര്‍ പ്രേക്ഷകരെ വിസ്മയിപ്പിച്ച ഗാനമാണ് പ്രണയവര്‍ണങ്ങളിലെ കണ്ണാടി കൂടും കൂട്ടി. സിബി മലയില്‍ സംവിധാനം ചെയ്ത പ്രണയവര്‍ണങ്ങളിലെ ഈ ഗാനത്തിന് ഈണം പകര്‍ന്നത് വിദ്യാസാഗറായിരുന്നു. സുരേഷ് ഗോപി, ദിവ്യാ ഉണ്ണി, ബിജു മേനോന്‍ എന്നിവരായിരുന്നു ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 

വര്‍ഷങ്ങള്‍ക്കിപ്പുറം ഈ സൂപ്പര്‍ ഹിറ്റ് പുതിയ ഭാവം സമ്മാനിച്ചിരിക്കുകയാണ് ബോളിവുഡ് സിനിമകളിലൂടെ ശ്രദ്ധേയയായ മലയാളി ഗായിക സന മൊയ്ദൂട്ടി. പുതുവര്‍ഷത്തോടനുബന്ധിച്ചാണ് സന ഈ പുതിയ വീഡിയോ ആല്‍ബം പുറത്തിറക്കിയിരിക്കുന്നത്.

Content Highlights: kannadi koodum kootti, Sanah Moidutty, Pranayavarnangal, Manju Warrier, Suresh Gopi