.
'കൺമണി നിന്നെ കാണുന്നു ഞാൻ' എന്ന റൊമാന്റിക് മ്യൂസിക്കൽ ആൽബം യൂട്യൂബിൽ റിലീസ് ചെയ്തു. ജീവിതം അഭിവൃദ്ധിപ്പെടുത്താനായി പാശ്ചാത്യനാടുകളിലെത്തി അവിടെത്തന്നെ ജീവിതം കരുപ്പിടിപ്പിക്കാനായി കഠിനാധ്വാനം ചെയ്യുന്ന യുവാവിൻ്റെയും നാട്ടിലുള്ള അയാളുടെ ബാല്യകാലസഖി കൂടിയായ പ്രണയിനിയുടെയും പ്രണയസാഫല്യമാണ് പശ്ചാത്തലം.
വ്യത്യസ്ത നാടുകളിൽ താമസിക്കുന്ന മലയാളികളായ ഒരു കൂട്ടം കലാകാരന്മാരാണ് ഈ ആൽബത്തിന് പുറകിൽ. ബ്രോ ഡാഡിയിലെ 'കാണാക്കുയിലേ'എന്ന ഗാനം ആലപിച്ച എവുജിൻ ഇമ്മാനുവൽ ആണ് പാടിയിരിക്കുന്നത്. നിരവധി തമിഴ് ക്രിസ്ത്യൻ ഭക്തിഗാനങ്ങൾക്ക് സംഗീതം നൽകിയ ലോർഡ് ആൻസ്വാർ ആണ് സംഗീതം. കേരളത്തിലെ കാസർഗോഡും കാനഡയിലുമായി ചിത്രീകരിച്ച ഈ ആൽബം വളരെ മനോഹരമായ ദൃശ്യ-ശ്രാവ്യാനുഭവം നൽകുന്നു.
ആശയം, രചന: അരുൺകുമാർ ചെറങ്ങരേത്ത് (അബുദാബി), തിരക്കഥ, എഡിറ്റിങ്, സംവിധാനം: ഐഷ് കൃഷ് (കാനഡ) നിർമ്മാണം: ദിവ്യ അരുൺകുമാർ (അബുദാബി) അഭിനേതാക്കൾ: ഐഷ് കൃഷ്, അശ്വതി സന്തോഷ്, സുമേഷ് നാരായണൻ, ദേവിന രാജ്, ദേവാൻഷ് രാജ്, ഡെവിൻ വ്യുലറ്റ്, ബോബി മാളിയേക്കൽ, ക്യാമറ: നിഷാന്ത് തലയടുക്കം, അമൽ ബെന്നി, ബേസിൽ ജോർജ്ജ്.
Content Highlights: Kanmani ninne kanunnu njan music video released
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..