ഗാനരംഗത്തിൽ നിന്നും, സൂരജ് സന്തോഷ്
'ആരാധികേ' എന്ന ഗാനത്തിലൂടെ തരംഗം സൃഷ്ടിച്ച ഗായകന്‍ സൂരജ് സന്തോഷ് തേന്‍മധുരമുള്ള മറ്റൊരു പ്രണയഗാനത്തിലൂടെ വീണ്ടും പ്രേക്ഷക ഹൃദയം കീഴടക്കുന്നു. വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനാവുന്ന പുതിയ ചിത്രമായ സബാഷ് ചന്ദ്രബോസിലെ കാമുകിപ്പാട്ട് എന്ന പ്രണയഗാനത്തിലൂടെയാണ് സൂരജ് സന്തോഷ് ആസ്വാദകരുടെ മനസില്‍ വീണ്ടും നിലാമഴ പെയ്യിക്കുന്നത്. ശ്രീനാഥ് ശിവശങ്കരനാണ് ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത്.
ഗൃഹാതുരത്വം നിറഞ്ഞ ഒരു പ്രണയകാലത്തിലേക്ക് കൊണ്ട് പോകുന്ന കാമുകിപ്പാട്ട് ഇതിനോടകം യൂടൂബില്‍ ട്രെന്‍ഡിങായി മാറിക്കഴിഞ്ഞു. ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത് ചിത്രത്തിന്റെ സംവിധായകന്‍ തന്നെയാണ്.
ജോളിവുഡ് മൂവീസിന്റെ ബാനറില്‍ ജോളി ലോനപ്പന്‍ നിര്‍മ്മിച്ച് ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാവ് കൂടിയായ വി സി അഭിലാഷ് സംവിധാനം ചെയ്യുന്ന 'സബാഷ് ചന്ദ്രബോസ്' എണ്‍പതുകളില്‍ കേരളത്തില്‍ നടന്ന ഒരു കഥയാണ് പറയുന്നത്. ഡബിങിന് തുടര്‍ച്ചയായി രണ്ട് തവണ സംസ്ഥാന പുരസ്‌ക്കാരം നേടിയ സ്‌നേഹ പലിയേരിയാണ് ചിത്രത്തില്‍ വിഷ്ണു ഉണ്ണികൃഷ്ണന് നായികയാവുന്നത്.
ജോണി ആന്റണിയും മുഖ്യവേഷത്തില്‍ എത്തുന്ന ചിത്രത്തിന്റെ ആദ്യ ടീസര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
വിഷ്ണു ഉണ്ണികൃഷ്ണനു പുറമേ ജോണി ആന്റണി, ധര്‍മ്മജന്‍ ബോല്‍ഗാട്ടി, ജാഫര്‍ ഇടുക്കി, ഇര്‍ഷാദ്, സുധി കോപ്പ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തിലുണ്ട്.
'ഉണ്ട', 'സൂപ്പര്‍ ശരണ്യ' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സജിത്ത് പുരുഷന്‍ ആണ് ഈ ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. ഗാനങ്ങള്‍ എഴുതിയിരിക്കുന്നത് സംവിധായകനായ വി.സി അഭിലാഷും അജയ് ഗോപാലും ആണ്.
എഡിറ്റിംഗ്: സ്റ്റീഫന്‍ മാത്യു. ചിത്രത്തിന്റെ ലൈന്‍ പ്രൊഡ്യൂസര്‍ ജോസ് ആന്റണി ആണ്. ആര്‍ട്ട് : സാബുറാം, മിക്‌സിങ്ങ് : ഫസല്‍ എ ബക്കര്‍, സൗണ്ട് ഡിസൈന്‍: ഷെഫിന്‍ മായന്‍, ഡി ഐ: സൃക് വാര്യര്‍, വസ്ത്രലങ്കാരം: അരുണ്‍ മനോഹര്‍, മേക്കപ്പ്: സജി കോരട്ടി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: വര്‍ഗീസ് ഫെര്‍ണാണ്ടെസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: എസ് എല്‍ പ്രദീപ്, കൊറിയോഗ്രാഫി: സ്പ്രിംഗ്, ആക്ഷന്‍: ഡ്രാഗണ്‍ ജെറോഷ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ പ്രവീണ്‍ ഉണ്ണി, അസോസിയേറ്റ് ഡയറക്ടര്‍: രോഹിത് നാരായണന്‍, അരുണ്‍ വിജയ് വി സി, വി എഫ് എക്‌സ്: ഷിനു, സബ് ടൈറ്റില്‍: വണ്‍ ഇഞ്ച് വാര്യര്‍, ഡിസൈന്‍: ജിജു ഗോവിന്ദന്‍, ട്രയിലര്‍ എഡിറ്റ്: മഹേഷ് ഭുവനേന്ദ്, ടീസര്‍ എഡിറ്റ്: അഭിന്‍ ദേവസി, സ്റ്റില്‍സ്: സലീഷ് പെരിങ്ങോട്ടുകര, നിഖില്‍ സൈമണ്‍, മീഡിയാ പ്ലാനിങ് & മാര്‍ക്കറ്റിങ് ഡിസൈനിങ് : പി.ശിവപ്രസാദ്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങ്: എം. ആര്‍. പ്രൊഫഷണല്‍.
Content Highlights: Kamukippattu Lyric Video, Sooraj Santhosh, Sreenath Sivasankaran, VC Abhilash, Sabaash Chandrabose
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..