വിക്രം സിനിമയുടെ പോസ്റ്റർ | ഫോട്ടോ: www.instagram.com/ikamalhaasan/
കമൽ ഹാസൻ ചിത്രങ്ങൾ ഇറങ്ങുമ്പോൾ ഏതെങ്കിലും വഴിയേ വിവാദമുണ്ടാവുന്നത് പതിവാണ്. ജൂൺ മൂന്നിന് പുറത്തിറങ്ങാനിരിക്കുന്ന വിക്രമും ഈ പതിവിൽ നിന്ന് മുക്തമല്ല. കഴിഞ്ഞദിവസം പുറത്തിറങ്ങിയ പത്തല പത്തല എന്ന് തുടങ്ങുന്ന ഗാനത്തിലെ ചില വരികളാണ് ഈ വിവാദത്തിന് കാരണം.
ലിറിക്കൽ വീഡിയോ ആയെത്തിയ ഗാനം എഴുതിയതും ആലപിച്ചതും കമൽ ഹാസൻ തന്നെയാണ്. ഈ വരികളിൽ ചിലത് കേന്ദ്രസർക്കാരിനെ ലക്ഷ്യം വെയ്ക്കുന്നതാണെന്നാണ് വിവാദത്തിന് അടിസ്ഥാനം. താരത്തിന്റെ പാർട്ടിയായ മക്കൾ നീതി മയ്യത്തിന്റെ രാഷ്ട്രീയമാണ് പാട്ടിലുള്ളതെന്നാണ് ഉയർന്നിരിക്കുന്ന ആക്ഷേപം.
ഖജനാവിൽ പണമില്ല, നിറയെ രോഗങ്ങൾ വരുന്നു. കേന്ദ്ര സർക്കാർ ഉണ്ടെങ്കിലും തമിഴർക്ക് ഒന്നും കിട്ടുന്നില്ല. താക്കോൽ കള്ളന്റെ കയ്യിലാണെന്നും പാട്ടിൽ കമൽ എഴുതിയിരിക്കുന്നു. ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിവന്ന് ജോലി ചെയ്താൽ നാട് നന്നാവുമെന്നും പാട്ടിലുണ്ട്. ഈ വരികൾ കേന്ദ്ര സർക്കാരിനെതിരെയുള്ള തമിഴന്റെ പ്രതിഷേധമാണെന്നാണ് ആരോപണം ഉയരുന്നത്.
അതേസമയം രണ്ട് ദിവസം മുമ്പ് ഇറങ്ങിയ ഗാനത്തിനും ഗാനത്തിലെ കമൽ ഹാസന്റെ നൃത്തത്തിനും നിറഞ്ഞ കയ്യടിയാണ് ലഭിച്ചുകൊണ്ടിരിക്കുകയാണ്. യൂട്യൂബിൽ മാത്രം ഒരുകോടിയിലേറേ പേരെയാണ് ഗാനം കാഴ്ചക്കാരായി ഇതുവരെ സമ്പാദിച്ചത്. അനിരുദ്ധ് സംഗീതസംവിധാനവും സാൻഡി നൃത്തസംവിധാനവും നിർവഹിച്ചിരിക്കുന്നു.
Content Highlights: Pathala Pathala Song Lyrics Controversy, Kamal Haasan Starrer Vikram Movie, Anirudh
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..