ശ്രീറാം രാമചന്ദ്രന്‍, ഗോപിക അനില്‍, സലാം കല്‍പറ്റ എന്നിവര്‍ പ്രധാനവേഷത്തിലെത്തുന്ന 'കല്യാണി' മ്യൂസിക് ആല്‍ബം പുറത്തിറങ്ങി. ശ്രാവണ്‍ ശങ്കര്‍ സംവിധാനം ചെയ്ത ഗാനത്തിന്റ രചനയും സംഗീതവും ഡോക്ടര്‍ ജിതിന്‍ ലാല്‍ വിജയ് നിര്‍വഹിച്ചിരിക്കുന്നു. കണ്ണേ നീ ആട്, ഊഞ്ഞാലിലാട്... എന്നാരംഭിക്കുന്ന ഗാനം ഡോക്ടര്‍ ജിതില്‍ ലാല്‍ വിജയും ആവണി മല്‍ഹാറും ചേര്‍ന്നാണ് ആലപിച്ചത്.  

അച്ഛന്‍ മകള്‍ക്ക് നല്‍കുന്ന സ്‌നേഹത്തിനും കരുതലിനും സമാനമാണ് ഭര്‍ത്താവ് ഭാര്യയ്ക്ക് നല്‍കുന്ന സ്‌നേഹവും കരുതലുമെന്ന് ഗാനത്തിലൂടെ ചിത്രീകരിച്ചിരിക്കുന്നു. കല്ല്യാണിയുടെ കുട്ടിക്കാലരംഗങ്ങളില്‍ ആന്‍ റോസ് ബിനു അഭിനയിച്ചിരിക്കുന്നു. അച്ഛനും മകളും തമ്മിലുള്ള ഊഷ്മളബന്ധവും ഭര്‍ത്താവിന്റെ കരുതലും അതിമനോഹരമായി ചിത്രീകരിച്ചിരിക്കുന്ന ഗാനം ഇതിനോടകം തന്നെ യൂട്യൂബിലൂടെ ശ്രദ്ധ നേടിക്കഴിഞ്ഞു. 

ബ്ലൂ മൊണാര്‍ക്ക് എന്റര്‍ടെയ്ന്‍മെന്റ് നിര്‍മിച്ചിരിക്കുന്ന 'കല്ല്യാണി'യുടെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത് സമോദ് അലക്‌സാണ്. പ്രോഗാമിങ്-സാജന്‍ കെ. റാം, എഡിറ്റിങ്-ടിനു ജോര്‍ജ് വെള്ളിക്കുന്നേല്‍, കോണ്‍സെപ്റ്റ് & പോസ്റ്റര്‍-ജയറാം രാമചന്ദ്രന്‍, ഫ്‌ളൂട്ട്-നിഖില്‍ റാം, പെര്‍ക്കഷന്‍-ലാല്‍ പൂക്കാട്, മിക്‌സ്& മാസ്റ്ററിങ്-രഞ്ജിത്ത് രാജന്‍, സൗണ്ട് എന്‍ജിനീയര്‍ പ്രവിജ് പ്രഭാകര്‍.

 

Content Highlights: Kalyani Music Album Released