
ഉടുമ്പിൽ നിന്നൊരു രംഗം
സെന്തില്‍ രാജാമണി, ഹരീഷ് പേരടി, അലന്‍സിയര്‍, മനുരാജ്, അഞ്ജലിന തുടങ്ങിയവരെ കേന്ദ്രകഥാപാത്രങ്ങളാക്കി കണ്ണന് താമരക്കുളം സംവിധാനം ചെയ്ത ഉടുമ്പിലെ കള്ളുപാട്ടിന്റെ പുതിയ പതിപ്പെത്തി. ഇതിനോടകം സൂപ്പര്‍ഹിറ്റായി കഴിഞ്ഞ കള്ളുപാട്ടിന്റെ റീമിക്സാണ് പുറത്തിറങ്ങിയിരിക്കുന്നത്.
നടന്മാരായ ഹരീഷ് പേരടിയും അലൻസിയറുമാണ് ഗാനം ആലപിച്ചിരിക്കുന്നത്. സിനിമയിൽ ഈ കള്ളുപാട്ടില്‍ പാടി അഭിനയിച്ചിരിക്കുന്ന ഒരാള്‍ കൂടിയാണ് ഹരീഷ് പേരടി. ഇക്കഴിഞ്ഞ ഏപ്രിലിലാണ് ഈ പാട്ടിന്റെ ഒറിജിനല്‍ റിലീസായത്. രാജീവ് ആലുങ്കലിന്റെ വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് സാനന്ദ് ജോര്‍ജാണ്. ഇമ്രാന്‍ഖാനായിരുന്നു ഗായകന്. പാട്ട് അന്നുതന്നെ വൈറലായിരുന്നു.
കള്ളുപാട്ടിനൊരു റീമിക്സ് വേണമെന്നുള്ളത് സംവിധായകന് കണ്ണന് താമരക്കുളത്തിന്റെ ആഗ്രഹമായിരുന്നു. തുടര്‍ന്നാണ് ആ പാട്ട് പാടാനായി ഹരീഷ് പേരടിയെയും അലന്‍സിയറെയും ക്ഷണിക്കുന്നത്. വാർത്ത പ്രചാരണം: പി.ശിവപ്രസാദ്.
Content Highlights: Kallu Pattu remix, Udumbu Movie, Hareesh Peradi, Alencier
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..