നീലാകാശം പച്ചക്കടല്‍ ചുവന്നഭൂമി എന്ന റോഡ് മൂവിക്ക് ശേഷം ദുല്‍ഖര്‍ സല്‍മാന്‍- സായ് പല്ലവി എന്നിവരെ മുഖ്യകഥാപാത്രങ്ങളാക്കി സമീര്‍ താഹിര്‍ ഒരുക്കുന്ന കലിയിലെ ആദ്യത്തെ ഗാനം പുറത്തിറങ്ങി.

ഗോപീ സുന്ദര്‍ സംഗീതം നല്‍കി ദിവ്യ.എസ്. മേനോന്‍ ആലപിച്ച 'വാര്‍തിങ്കളേ നിന്‍ ചാരേ...' എന്ന ഗാനത്തിന്റെ വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെയാണ് ഈ ഗാനം പുറത്തുവിട്ടത്.