വീണ്ടും ഹിറ്റടിക്കാൻ ബേസിലും കൂട്ടരും; ‘കഠിന കഠോരമീ അണ്ഡകടാഹം’​ ​ഗാനമെത്തി


1 min read
Read later
Print
Share

ഷറഫുവിന്റെ വരികൾക്ക് ഗോവിന്ദ് വസന്തയാണ് സംഗീതം നൽകിയിരിക്കുന്നത്. നൈസാം സലാം നിർമ്മിക്കുന്ന ചിത്രത്തിന് പുഴു, ഉണ്ട എന്നീ ചിത്രങ്ങളുടെ രചന നിർവഹിച്ച ഹർഷത് കഥയും തിരക്കഥയും നിർവഹിക്കുന്നു. 

‘കഠിന കഠോരമീ അണ്ഡകടാഹം’​ എന്ന ചിത്രത്തിൽ ബേസിൽ ജോസഫ് | ഫോട്ടോ: സ്ക്രീൻ​ഗ്രാബ്

'ജയ ജയ ജയ ഹേ’ എന്ന ചിത്രത്തിന് ശേഷം ബേസിൽ ജോസഫ് നായകനാകുന്ന ‘കഠിന കഠോരമീ അണ്ഡകടാഹം’ പെരുന്നാൾ റിലീസായി തിയേറ്ററുകളിലേക്കെത്തും. നൈസാം സലാം പ്രൊഡക്ഷൻസിന്റെ ബാനറിൽ മുഹാഷിൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

‘ഇൻഷാ അള്ളാ …’ എന്ന ഗാനമാണ് റിലീസ് ചെയ്തത്. ഷറഫുവിന്റെ വരികൾക്ക് ഗോവിന്ദ് വസന്തയാണ് സംഗീതം നൽകിയിരിക്കുന്നത്. നൈസാം സലാം നിർമ്മിക്കുന്ന ചിത്രത്തിന് പുഴു, ഉണ്ട എന്നീ ചിത്രങ്ങളുടെ രചന നിർവഹിച്ച ഹർഷത് കഥയും തിരക്കഥയും നിർവഹിക്കുന്നു.

അർജുൻ സേതു, എസ്.മുണ്ടോൾ എന്നിവർ ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിങ് സോബിൻ സോമൻ ആണ്. ഗോവിന്ദ് വസന്ത സംഗീത സംവിധാനം നിർവഹിക്കുന്ന സിനിമയിലെ ഗാനങ്ങൾ രചിച്ചിരിക്കുന്നത് മു.രി, ഷറഫു എന്നിവരാണ്. ചിത്രത്തിന്റെ എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസർ വിനീഷ് വർഗീസ്. ലൈൻ പ്രൊഡ്യൂസർ ഷിനാസ് അലി.

പ്രോജക്ട് ഡിസൈനർ -ടെസ്സ് ബിജോയ്, ആർട്ട് ഡയറക്ഷൻ -ബനിത് ബത്തേരി, പ്രൊഡക്ഷൻ കൺട്രോളർ -ഹരി കാട്ടാക്കട, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ -അനീഷ് ജോർജ്, മേക്കപ്പ് -സുധി സുരേന്ദ്രൻ, വസ്ത്രാലങ്കാരം -അസീം അഷ്റഫ്, വിശാഖ് സനൽകുമാർ, ഫിനാൻസ് കൺട്രോളർ -സന്തോഷ് ബാലരാമപുരം, സ്റ്റിൽസ് -ഷിജിൻ പി രാജ്. കേരളത്തിൽ രജപുത്രാ ഫിലിംസും ഓവർസീസ് ഫാർസ് ഫിലിംസും ചിത്രം വിതരണത്തിനെത്തിക്കുന്നു. പി ആർ ഓ പ്രതീഷ് ശേഖർ.

Content Highlights: Kadina Kadoramee Andakadaham, Basil Joseph, Muhashin, Govind Vasantha

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Hariharan and Vidyasagar

ആ പാട്ട് പാടിക്കഴിഞ്ഞ് ഹരിഹരനോട് വിദ്യാസാഗർ പറഞ്ഞു; 'അത്രയും സംഗതി വേണ്ട'

Mar 2, 2023


vani jayaram, music, malayalam film music, vani jayaram passed away, demise, death

2 min

സ്‌നേഹമയനായ ഭര്‍ത്താവിന്റെ ഓര്‍മകളില്‍ ലയിച്ച വാണിയുടെ ജീവിതം

Feb 7, 2023


mathrubhumi

1 min

ജോസഫിനൊപ്പം പൂമുത്തോളേ പാടി മൂന്നു മക്കള്‍

Jan 5, 2019

Most Commented