മണിരത്നം സംവിധാനം ചെയ്യുന്ന കാട്രു വെളിയിടെയിലെ പുതിയ പാട്ടെത്തി. എ ആര്‍ റഹ്മാന്‍ ഈണമിട്ടിരിക്കുന്ന സാരട്ടു വണ്ടിയിലാ എന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് റഹ്മാന്റെ സഹോദരി എആര്‍ റെയ്ഹാന, ടിപ്പു, നികിത ഗാന്ധി എന്നിവരാണ്. വൈരമുത്തുവിന്റേതാണ് വരികള്‍.
കാര്‍ത്തി, അതിഥി റാവു ഹൈദാരി എന്നിവര്‍ പ്രധാനവേഷത്തിലെത്തുന്ന കാട്രു വെളിയിടെ ഒരു പ്രണയ ചിത്രമാണ്. നേരത്തേ ഇറങ്ങിയ വാന്‍ വരുവാന്‍, അഴകിയേ എന്നീ ഗാനങ്ങള്‍ തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്.
കല്യാണഘോഷത്തിന്റെ പശ്ചാത്തലത്തിലാണ് സാരട്ടു വണ്ടിയിലാ ഒരുക്കിയിട്ടുള്ളത്. പാട്ടിന്റെ റിലീസിന് മുന്നോടിയായി ഓകെ കണ്‍മണി, ദില്‍സെ, ഗുരു, അലൈപ്പായുതേ എന്നീ ചിത്രങ്ങളിലെ വിവാഹരംഗങ്ങള്‍ ചേര്‍ത്തിട്ടുള്ള പ്രമോ മദ്രാസ് ടാക്കീസ് പുറത്തുവിട്ടിരുന്നു.