ണിരത്‌നം സംവിധാനം ചെയ്യുന്ന കാട്ര് വെളിയിടെയിലെ പുതിയ ഗാനമെത്തി. സത്യപ്രകാശ്, ചിന്മയി  എന്നിവര്‍ ആലപിച്ച 'നല്ലൈ അല്ലൈ' എന്ന ഗാനമാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. വൈരമുത്തു എഴുതിയിരിക്കുന്ന വരികള്‍ക്ക് എ ആര്‍ റഹ്മാനാണ് സംഗീതം നല്‍കിയിരിക്കുന്നത്. 

കാര്‍ത്തിയും അതിഥി റാവു ഹൈദാരി എന്നിവരാണ് ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നത്. മദ്രാസ് ടാക്കീസിന്റെ ബാനറില്‍ മണിരത്നം നിര്‍മിക്കുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ ഊട്ടിയും ലഡാക്കുമായിരുന്നു. 

മഹാകവി ഭാരതീയാരുടെ ഒരു കവിതയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ചിത്രത്തിന് 'കാട്ര് വെളിയിടെ' എന്ന പേര് മണിരത്നം നല്‍കിയത്.