
Image : Instagram / Nithya Mammen
മനോഹരമായ മെലഡി മ്യൂസിക് ആല്‍ബവുമായി യുവഗായിക നിത്യ മാമ്മന്‍. ഗാനം ആലപിച്ചതു കൂടാതെ നിത്യ മാമ്മന്‍ അഭിനയിക്കുകയും ചെയ്തിരിക്കുന്നു എന്ന പ്രത്യേകതയും 'കാതലേ' എന്ന മ്യൂസിക് ആല്‍ബത്തിനുണ്ട്. ഉദയം തേടുമീ പുലര്വേനല് വാനിതില്‍ ... എന്നാരംഭിക്കുന്ന പ്രണയഗാനത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് നിതിന്‍ കെ. ചെറിയാനാണ്. എബിന് പള്ളിച്ചന്റേതാണ് സംഗീതം. മ്യൂസിക് അറേഞ്ച്മെന്റും എബിനാണ് ചെയ്തിരിക്കുന്നത്. ഗാനം നിത്യ മാമ്മന്റെ യൂട്യൂബ് അക്കൗണ്ടിലൂടെ റിലീസ് ചെയ്തു. മിസ് കേരള ഫെയിം മീനാക്ഷി അതിഥിതാരമായി ഗാനത്തില്‍ എത്തുന്നു.
ഫ്രാന്‍സിസ് സേവ്യര്‍ പിഡിയും കരോള്‍ ജോര്‍ജും മാണ് പിന്നണിക്കായി വയലിന് വായിച്ചിരിക്കുന്നത്. സോളോ, വിസില്‍ എന്നിവയും ഫ്രാന്‍സിസ് സേവ്യര്‍ പിഡി കൈകാര്യം ചെയ്തിരിക്കുന്നു. മറ്റ് പിന്നണിപ്രവര്‍ത്തകര്‍- വയോള: ജോസ്കുട്ടി, സെല്ലോ: ആല്ബിന് ജോസ്, ബാസ് ഗിറ്റാര്‍: ജോസി ജോണ്‍. അകൗസ്റ്റിക് ഗിറ്റാര്‍, ഇലക്ട്രിക് ഗിറ്റാര്‍, യൂകെലേ, മാന്ഡൊലിന് : ഡര്‍വിന്‍ ഡിസൂസ, അഡീഷണല്‍ പെര്ക്കഷന് : സന്ദീപ് എന്‍. വെങ്കിടേഷ്.
ചെറായി ബീച്ചിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ഗാനരംഗം അതിമനോഹരമായ പശ്ചാത്തലത്തില്‍ സംവിധാനം ചെയ്തിരിക്കുന്നത് സംവിധായകനും തിരക്കഥാകൃത്തും ഫോട്ടോഗ്രാഫറുമായ അനീഷ് ഉപാസനയാണ്. ക്രിയേറ്റീവ് കോണ്ട്രിബ്യൂഷന്: അനില്‍ നാരായണന്. സിനിമോട്ടോഗ്രാഫറായ പാപ്പിനുവാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. വിഷ്ണു വേണുഗാപാലാണ് എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നത്. റെമിസ് ബഷീര്‍ അസ്സോസിയേറ്റ് ഡയറക്ടറായും നിശ്ചല്‍ വിജയ് അസിസ്റ്റന്റ് ഡയറക്ടറായും പ്രവര്‍ത്തിച്ചിരിക്കുന്നു. സ്റ്റൈലിങ്: ഹസ്സന്, കവിത സന്തോഷ്. മേക്കപ്പ്: സോന, അഞ്ജന സെനില്‍.
Content Highlights: Kaathale Video Song By Nithya Mammen
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..