-
സംഗീത സംവിധായകൻ എം ജി രാധാകൃഷ്ണന്റെ പത്താം ചരമവാര്‍ഷികത്തിൽ അദ്ദേഹത്തെയും പത്നി പത്മജ രാധാകൃഷ്ണനെയും ഓർമ്മിച്ച് യുവഗായകൻ ഹരിശങ്കർ. താത്തയെന്നും അമ്മായിയെന്നുമാണ് ഇരുവരെയും ഹരിശങ്കർ വിളിക്കുന്നത്. കഴിഞ്ഞ ജൂൺ 15-നാണ് എഴുത്തുകാരിയും കൂടിയായ പത്മജ രാധാകൃഷ്ണൻ അന്തരിച്ചത്.
ഹരിശങ്കർ കുറിക്കുന്നു.
'താത്തയും അമ്മായിയും. നിങ്ങൾ പല ഹൃദയങ്ങളും തൊട്ടിട്ടുണ്ട്. പലരേയും സ്വാധീനിച്ചിട്ടുണ്ട്...അതിനൊക്കെ അവർ നിങ്ങളോട് കടപ്പെട്ടിരിക്കയാണ്.. എവിടെയാണെങ്കിലും സുഖമായിരിക്കൂ..'
ഗായകൻ എം ജി ശ്രീകുമാറിന്റെ സഹോദരൻ കൂടിയായ എം ജി രാധാകൃഷ്ണൻ 2010-ലാണ് മരിച്ചത്. പത്തു വർഷങ്ങൾക്കു ശേഷം ഭാര്യ പത്മജയും മരണത്തിന് കീഴടങ്ങി.
Content Highlights :k s harisankar remembering mg radhakrishnan and padmaja radhakrishnan instagram post
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..