ന്ധ്രക്കാരിയെങ്കിലും മലയാളികള്‍ക്കേറെ പ്രിയപ്പെട്ട ഗായികയാണ് എസ് ജാനകി. 'ജാനകി അമ്മ'യെന്നാണ് ആരാധകര്‍ അവരെ അഭിസംബോധന ചെയ്യുന്നതു തന്നെ. ഇന്ത്യന്‍ സിനിമയിലെ വാനമ്പാടിയെന്നാണ് ഗായികയുടെ വിളിപ്പേര്. രാജ്യത്തെ ഒട്ടുമിക്ക ഭാഷകളിലും ഭക്തിഗാനങ്ങളിലും ആല്‍ബങ്ങളിലും പാടിയിട്ടുള്ള ഗായികയ്ക്ക് ലോകമാകെ വലിയൊരു ആരാധകവൃന്ദമുണ്ട്.

പ്രിയഗായികയ്ക്ക് ജന്മദിനത്തില്‍ പിറന്നാളാശംസകള്‍ നേര്‍ന്ന് രംഗത്തു വന്നിരിക്കുകയാണ് മലയാളത്തിന്റെ പ്രിയ വാനമ്പാടി കെ എസ് ചിത്ര. തെലുങ്കിലാണ് ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. ഒരു പാട്ട് കൂടി ഗായികയ്ക്കായി സമര്‍പ്പിക്കുന്നു.