മാതൃവാത്സല്യത്തിന്റെ സന്ദേശവുമായി ഒരു ലോക്ക് ഡൗണ്‍ മ്യുസിക് വീഡിയോ. ലോക സംഗീതദിനത്തില്‍ ജ്വാലാമുഖി എന്ന മ്യൂസ്‌ക് വീഡിയോ മമ്മൂട്ടിയുടെ ഫെയ്സ്ബുക്ക് പേജിലൂടെ പുറത്തിറക്കി. ലോകം മുഴുവനുമുള്ള കുഞ്ഞുങ്ങള്‍ക്കായാണ് ഈ ഗാനം. 

ഏഴ് അമ്മമാരാണ് ഈ ഗാനത്തിന് പിന്നില്‍. വീഡിയോ സംവിധാനം ചെയ്ത സ്മിത നമ്പ്യാരാണ് വരികള്‍ എഴുതി സംഗീത സംവിധാനവും നിര്‍വഹിച്ചത്. ആലപിച്ചിരിക്കുന്നത് സജ്ന വിനീഷ്. സീതാലക്ഷ്മി, അനുശ്രീ എസ് നായര്‍, പൂര്‍ണിമ, സുസ്മിത തുടങ്ങിയവര്‍ ചെന്നെ, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്ന് മൊബൈലില്‍ അവരവരുടെ നൃത്തങ്ങള്‍ ചിത്രീകരിച്ചു.

അമ്മയ്ക്കു മകളോടുള്ള അളവറ്റ സ്‌നേഹവും പ്രതീക്ഷകളുമാണ് ആശയം. ഒരു കുഞ്ഞ് ആദ്യമായ് കേള്‍ക്കുന്ന സംഗീതം അമ്മയുടെ പാട്ടാണ്. താരാട്ട്. നീലാംബരി രാഗത്തില്‍ ചിട്ടപ്പെടുത്തിയ വാദ്യോപകരണങ്ങള്‍ ഉപയോഗിക്കാതെ റെക്കോര്‍ഡ് ചെയ്തിരിക്കുന്നത്. പെണ്‍കുഞ്ഞ് വളരുമ്പോള്‍ അവളുടെ പാല്‍ പുഞ്ചിരിയും കുറു മൊഴി കൊഞ്ചലുകളും പിച്ചവയ്പും അമ്മയ്ക്കു പ്രത്യേക അനുഭൂതി സമ്മാനിക്കുന്നു. മകള്‍ ഭാവിയില്‍ തികഞ്ഞ ആത്മവിശ്വാസമുള്ള ധീരയായ വനിതയാകണമെന്നു അമ്മ ആഗ്രഹിക്കുന്നു. അവളുടെ വളര്‍ച്ച അമ്മയുടെ ഭാവനയിലൂടെ കാണുന്നതാണ് വരികള്‍. 

ഓം പ്രൊഡക്ഷന്‍സ് ആണ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. എഡിറ്റിങ് സൗമ്യ സാഗര്‍ ആണ്. 7 അമ്മമാരും പാട്ടില്‍ മുഖം കാണിക്കുന്നുണ്ട്.

Content Highlights : Jwalamukhi Aum Production Music video Tharattupattu Smitha Nambiar 2020