മ്മായിയമ്മ-മരുമകള്‍ ബന്ധങ്ങളെ പരമാവധി മോശമായി ചിത്രീകരിച്ചിട്ടുള്ള കഥകളും സീരിയലുകളുമൊക്കെ നിരവധി പുറത്തിറങ്ങിയിട്ടുണ്ട്. എന്നാല്‍ എല്ലാ വീട്ടകങ്ങളും ഒരുപോലെയല്ല ഊഷ്മളമായ ബന്ധങ്ങളുമുണ്ടെന്നു തെളിയിക്കുന്നൊരു വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ വൈറലാകുന്നത്.

ആസ്വദിച്ച് സംഗീതം ആലപിക്കുന്ന മരുമകളും അതിനൊത്തു തബലയില്‍ താളമിടുന്ന അമ്മായിയമ്മയുമാണ് വീഡിയോയിലുള്ളത്. 

രബീന്ദ്രനാഥ സംഗീതത്തെ ആസ്വാദനത്തിന്റെ മറ്റൊരു തലത്തിലേക്കെത്തിക്കുകയാണ് ഇരുവരും. രബീന്ദ്രനാഥ ടാഗോര്‍ വരികളെഴുതി സംഗീതം കൊടുത്ത 'ശ്രാബൊനേര്‍ ധരാര്‍' എന്നു തുടങ്ങുന്ന ഗാനമാണ് ഹാര്‍മോണിയം വായിച്ച് മരുമകള്‍ പാടുന്നത്. ഇതിന് ആസ്വദിച്ച് തബലയില്‍ താളമിടുകയാണ് അമ്മായിയമ്മ. 

Content Highlights:  jugalbandi video of this mother in law daughter in law is winning the Internet