ത്യന്‍ അന്തിക്കാടിന്റെ ദുല്‍ഖര്‍ ചിത്രം ജോമോന്റെ സുവിശേഷങ്ങളിലെ ഗാനങ്ങളുടെ ഓഡിയോ പുറത്തിറങ്ങി. റഫീഖ് അഹമ്മദ് എഴുതി വിദ്യാസാഗര്‍ ഈണമിട്ട മൂന്ന് മെലഡികളാണ് ചിത്രത്തിലുള്ളത്. പുതിയ തലമുറപ്പാട്ടുകളുടെ ബഹളമില്ലാത്ത നല്ല മെലഡികളാണ് ഗാനങ്ങളെല്ലാം.

അഭയ് ജോധ്പുര്‍ക്കറും മെരി ഗ്രിഗറിയും ചേര്‍ന്ന് ആലപിച്ച നോക്കി നോക്കി, ബല്‍റാം ആലപിച്ച പൂങ്കാറ്റേ, സുജാതയും നജീം അര്‍ഷാദും ചേര്‍ന്ന് ആലപിച്ച നീലാകാശം എന്നിവയാണ് ഗാനങ്ങള്‍.

മ്യൂസിക്ക് 247 ആണ് പാട്ടുകൾ പുറത്തിറക്കിയത്.