"കള്ളത്തരം അന്നുമുതലിതുവരെ പൊള്ളത്തരം"; ജോജുവിന്റെ ശബ്ദത്തിൽ 'പീസി'ലെ ​ഗാനം


ഒരു കോമഡി സിനിമയുടെ സ്വഭാവമാണ് പാട്ടിന്റേത്. കോസ്റ്റ്യൂം, പാട്ടിന്റെ ദൃശ്യപശ്ചാത്തലം എന്നിവ പുതുമ പുലർത്തുന്നതാണ്.

പീസ് സിനിമയിൽ നിന്നൊരു രം​ഗം

ജോജു ജോർജ്ജ് നായകനാവുന്ന 'പീസ്' എന്ന സിനിമയിലെ രണ്ടാമത്തെ ഗാനം റിലീസായി വിന്റേജ് മൂഡിലുള്ള പാട്ട് പാടിയിരിക്കുന്നത് ജോജു ജോർജ്ജ് തന്നെയാണ്. പാട്ടിന്റെ വരികളും വിഷ്വൽസും പുതുമ സമ്മാനിക്കുന്നതാണ് .

ഒരു കോമഡി സിനിമയുടെ സ്വഭാവമാണ് പാട്ടിന്റേത്. കോസ്റ്റ്യൂം, പാട്ടിന്റെ ദൃശ്യപശ്ചാത്തലം എന്നിവ പുതുമ പുലർത്തുന്നതാണ്. ആശാ ശരത്ത്, രമ്യാനമ്പീശൻ, അനിൽ നെടുമങ്ങാട്, സിദ്ധിഖ്, മാമുക്കോയ , അദിതി രവി, ശാലു റഹിം, വിജിലേഷ്, പോളി വൽസൻ തുടങ്ങി വലിയ താരനിരതന്നെ സിനിമയിലുണ്ട്.

നവാഗതനായ സൻഫീർ. കെ കഥയും സംവിധാനവും നിർവ്വഹിച്ച സിനിമ 80 ദിവസങ്ങൾ എടുത്ത് തൊടുപുഴ, ഇടുക്കി, എറണാകുളം എന്നിവിടങ്ങളിലായാണ് ചിത്രീകരിച്ചത്. ദിനു മോഹൻ എഴുതിയ പാട്ടിന്റെ സംഗീതം നിർവ്വഹിച്ചിരിക്കുന്നത് സംവിധായകനായ സൻഫീറും സംഗീത സംവിധായകനായ ജുബൈർ മുഹമ്മദും ചേർന്നാണ്.

സ്ക്രിപ്റ്റ് ഡോക്ടർ പിക്ച്ചേഴ്സിന്റെയും അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസിന്റെയും ബാനറിൽ ദയാപരൻ, ജോജു ജോർജ് എന്നിവരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സഫർ സനൽ, രമേശ് ഗിരിജ എന്നിവരുടേതാണ് തിരക്കഥ. ഷമീർ ജിബ്രാൻ ഛായാഗ്രഹണം നിർവഹിക്കുന്നു.

ചിത്രസംയോജനം -നൗഫൽ അബ്ദുള്ള, കലാസംവിധാനം - ശ്രീജിത്ത് ഓടക്കാലി, മേക്കപ്പ് -ഷാജി പുൽപള്ളി, വസ്ത്രധാരണം -ജിഷാദ് ഷംഷുദ്ദീൻ. പി ആർ ഓ : മഞ്ജു ഗോപിനാഥ്

Content Highlights: Kallatharam Song Lyric song, Peace Movie, Joju George

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

16:50

ഐക്യപ്പെടാന്‍ ചൈന, പുതിയ ഓപ്പറേഷനുമായി അമേരിക്ക; തായ്‌വാനില്‍ സംഭവിക്കുന്നതെന്ത്?| In- Depth

Aug 9, 2022


amazon

2 min

4799 രൂപയുടെ ഹാന്‍ഡ്ബാഗ് 1047 രൂപയ്ക്ക് വാങ്ങാം; ഹാന്‍ഡ്ബാഗുകള്‍ക്ക് ഗംഭീര ഓഫറുകള്‍

Aug 9, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022

Most Commented