സംഗീത ജീവിതത്തിലെ 200-ാമത്തെ ചിത്രവുമായി ഔസേപ്പച്ചൻ; 'എല്ലാം ശരിയാകും' മനോഹര മെലഡി


1 min read
Read later
Print
Share

കെ.എസ് ഹരിശങ്കറാണ് ആലാപനം, ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ബി കെ ഹരിനാരായണനാണ്

​ഗാനരം​ഗത്തിൽ നിന്ന്

ആസിഫ് അലിയും രജിഷ വിജയനും പ്രധാന വേഷങ്ങളിൽ എത്തുന്ന എല്ലാം ശരിയാകും എന്ന ചിത്രത്തിലെ മനോഹര ​ഗാനം പുറത്തിറങ്ങി. ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സം​ഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ഔസേപ്പച്ചനാണ്.

കെ.എസ് ഹരിശങ്കറാണ് ആലാപനം. ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ബി കെ ഹരിനാരായണനാണ്. ഔസേപ്പച്ചന്റെ സം​ഗീതജീവിതത്തിലെ 200-ാമത്തെ ചിത്രമാണിത്.

ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഷാരിസ്, നെബിൻ, ഷാൽബിൻ എന്നിവർ ചേർന്നാണ് നിർവഹിച്ചിരിക്കുന്നത്. ഡോ.പോൾ വർഗീസും തോമസ് തിരുവല്ലയും ചേർന്നാണ് നിർമാണം. ശ്രീജിത്ത് നായർ ഛായാഗ്രഹണം നിർവഹിക്കുന്നു.

സിദ്ദിഖ്, കലാഭവൻ ഷാജോൺ, ഇന്ദ്രൻസ്, ജോണി ആന്റണി,തുളസി ശിവമണി, സേതുലക്ഷ്മി, ബാലു വർ​ഗീസ്, കിച്ചു ടെല്ലസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ബി.കെ.ഹരി നാരായണന്റെ വരികൾക്ക് ഔസേപ്പച്ചൻ ഈണം പകർന്നിരിക്കുന്നു. സൂരജ് ഇ.എസ്. എഡിറ്റിംഗും നിർവ്വഹിക്കുന്നു.

content highlights : jibu jacob asif ali rajisha vijayan movie ellam sheriyakum song by Ouseppachan KS Harishankar

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
SPB

3 min

അങ്ങ് ഇന്നും, എപ്പോഴും ഒരു പുഴ പോലെ ഒഴുകുന്നു...

Sep 25, 2023


Made In Heaven  Kanmani Kanmani Shaan Rahman Benny Dayal Noble Babu Thomas Vinayak Sasikumar

1 min

പ്രണയവും തമാശയും ഒരു ട്വിസ്റ്റും; ഷാന്‍ റഹ്മാന്റെ സംഗീതത്തില്‍ 'മേയ്ഡ് ഇന്‍ ഹെവന്‍'

Jun 16, 2021


spb Babu Shahir shares memory of recording Kalikkalam Ithu Kalikkalam Ramji Rao Speaking

2 min

മലയാളം അല്ലവാ... എനക്കത് പോതും; 5000 തിരികെ നൽകി എസ്.പി.ബി പറഞ്ഞു

Jun 4, 2021


Most Commented