ആക്ഷന്‍ ഹീറോ ബിജു എന്ന എബ്രിഡ് ഷൈന്‍ ചിത്രത്തിന് ശേഷം സംഗീത ആല്‍ബവുമായി സംഗീതജ്ഞന്‍ ജെറി അമല്‍ദേവ്. മലയാളികള്‍ക്ക് മറക്കാനാവാത്ത ഒരുപിടി നല്ല ഗാനങ്ങള്‍ നല്‍കിയിട്ടുള്ള ജെറി അമല്‍ദേവ് പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ആക്ഷന്‍ ഹീറോ ബിജുവില്‍ പൂക്കള്‍ പനിനീര്‍പൂക്കള്‍ എന്ന ഗാനവുമായി തിരികെ എത്തിയത്. അതിന് ശേഷമാണ് ജലരേഖകള്‍ എന്ന പേരില്‍ ഇപ്പോള്‍ വിഷാദാര്‍ദ്ര ഗാനവുമായി എത്തിയിരിക്കുന്നത്. 

മുന്‍ ചീഫ് സെക്രട്ടറിയും മലയാളം സര്‍വകലാശാല വൈസ് ചാന്‍സിലറുമായ കെ. ജയകുമാറാണ് ഈ പാട്ടിന്റെ വരികള്‍ എഴുതിയിരിക്കുന്നത്. വീഡിയോ ആല്‍ബം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ അനൂപ് പിള്ളയാണ്. 

ഐഡിയാ സ്റ്റാര്‍ സിംഗറിലൂടെ പ്രശസ്തയായ രാധികാ സേതുമാധവനും വിന്‍സെന്റ് പിറവവും ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. പഴയകാല 
ഓര്‍മ്മകളും വിരഹവും ദു:ഖവുമെല്ലാമാണ് ആല്‍ബത്തിന്റെ തീം.