പൃഥ്വിരാജിനായി ജയസൂര്യ പാടി. മണിയന്‍പിള്ള രാജു നിര്‍മ്മിച്ച് ജി.മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന പാവാട എന്ന ചിത്രത്തിന് വേണ്ടിയാണ് ജയസൂര്യ പാടിയത്. പ്രിഥ്വിരാജ് ആവശ്യപ്പെട്ടതിന് പ്രകാരമാണ് ജയസൂര്യ പാടിയത്. നേരത്തെ ജയസൂര്യ നിര്‍മ്മിച്ച ഹ്രസ്വചിത്രമായ മൂന്നാമിടത്തിന്റെ സംഗീത സംവിധായകന്‍ എബി ടോം സിറിയക്കാണ് പാവാടയുടെ ഈണങ്ങള്‍ ചിട്ടപ്പെടുത്തിയത്.

പാട്ട് പാടിയതിനെക്കുറിച്ച് ജയസൂര്യ ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെ

'പണി ചോദിച്ച് വാങ്ങുന്നവനെ ഞാന്‍ ആദ്യമായി കാണുകയാ. എന്തായാലും ഞാന്‍ പാടി,ഗുരു ഇല്ലാത്തതുകൊണ്ട് പച്ചമണ്ണ് എടുത്തില്ല ഖബറില്‍ ഇടാന്‍.സംഗീതം അറിയാവുന്ന എല്ലാവരോടും മനസ്സില്‍ മാപ്പ് പറഞ്ഞോണ്ട് ഞാന്‍ പാടിട്ടുണ്ട് ,നല്ല പാട്ടാണ് .ഞാന്‍ പ്രൊഡ്യൂസ് ചെയ്ത മൂന്നാമിടത്തിന്റെ മ്യൂസിക് ഡയറക്ടറാണ് പാവാടയുടേയും മ്യൂസിക് ഡയറക്ടര്‍. 'എബി ടോം സിറിയക് ' അടുത്ത ഒരു ഐറ്റമാണ് അവന്‍.
ഈ പാട്ട് ഹിറ്റായാല്‍ മണിയന്‍ പിള്ള രാജു ചേട്ടന്‍ (മൂപ്പരാണ് ഇതിന്റെ പ്രൊഡ്യൂസര്‍ ) ഒരു കാര്‍ വാങ്ങി തരാന്ന് പറഞ്ഞിട്ടുണ്ട്
ഒരു നാരങ്ങ മിഠായി എങ്കിലും'