ജയസൂര്യ, പ്രജേഷ് സെൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന "വെള്ളം "എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. ബി.കെ.ഹരിനാരായണന്റെ വരികൾക്ക് ബിജിബാൽ സംഗീതം നൽകിയിരിക്കുന്നു. ഒരു കുറി കണ്ട് എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് കണ്ണൂർ തളിപ്പറമ്പു സ്വദേശിയായ വിശ്വനാഥൻ ആണ്.

കണ്ണൂരിലെ മുഴുക്കുടിയനായ മുരളി എന്നയാളുടെ കഥയാണ് വെള്ളം പറയുന്നത്. ഷാപ്പിന്റെ പശ്ചാത്തലത്തിലാണ് പുതിയതായി പുറത്തു വന്ന ഗാനം ചിത്രീകരിച്ചിരിക്കുന്നത്. നേരത്തെ പുലരിയിലച്ഛന്റെ എന്ന് തുടങ്ങുന്ന ഗാനം പുറത്തു വന്നിരുന്നു. കണ്ണൂരിലെ അന്ധതയെ അതിജീവിച്ച അനന്യ പാടിയ ഈ പാട്ടും ഏറെ ശ്രദ്ധേയമായിരുന്നു. നിതീഷ് നടേരിയുടേതായിരുന്നു വരികൾ.

പൂർണമായും സിങ്ക് സൗണ്ട് ആയി ചിത്രീകരിച്ച ‘ വെള്ളം’ റിലീസിന് ഒരുങ്ങിയിരിക്കുകയാണ്. ഫ്രണ്ട്‍ലി പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോസ്കുട്ടി മഠത്തിൽ, യദുകൃഷ്ണ, രഞ്ജിത്ത് മണബ്രക്കാട്ട് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

ജയസൂര്യയുടെ നായികമാരായി സംയുക്തമേനോൻ, സ്നേഹ പാലിയേരി എന്നിവർ എത്തുന്നു. സിദ്ധിഖ്, ഇന്ദ്രൻസ്, ബൈജു, ശ്രീലക്ഷ്മി, പ്രിയങ്ക, ജോണി ആന്റണി, ഇടവേള ബാബു, വെട്ടുകിളി പ്രകാശ്, നിർമൽ പാലാഴി, സന്തോഷ് കീഴാറ്റൂർ, ശിവദാസ് മട്ടന്നൂർ, ജിൻസ് ഭാസ്കർ, ബേബി ശ്രീലക്ഷ്മി തുടങ്ങിയവർക്കൊപ്പം മുപ്പതോളം പുതുമുഖതാരങ്ങളും അണി നിരക്കുന്നു. സെൻട്രൽ പിക്ചേഴ്സ് ആണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്.

ക്യാമറ റോബി വർഗീസ്, എഡിറ്റിങ് ബിജിത്ത് ബാല, കലാസംവിധാനം അജയ് മാങ്ങാട്, കോസ്റ്റ്യൂം അരവിന്ദ്.കെ.ആർ, സൗണ്ട് ഡിസൈൻ അരുൺ വർമ്മ, മേക്കപ്പ് ലിബിൻ മോഹനൻ,ത്രിൽസ് മാഫിയ ശശി,കൊറിയോഗ്രഫി സജ്ന നജാം, പ്രൊജക്ട് ഡിസൈൻ ബാദുഷ, പ്രൊഡക്ഷൻ കൺട്രോളർ സുധ‍ർമൻ വള്ളിക്കുന്ന്, ചീഫ് അസോ.ഡയറക്ടർ ഗിരീഷ് മാരാർ, അസോ.ഡയറക്ടർ ജിബിൻ ജോൺ, സ്റ്റിൽസ് ലെബിസൺ ഗോപി, ഡിസൈൻ താമിർ ഓ കെ,
പിആർഒഎ. എസ്. ദിനേശ്
വാഴൂർ ജോസ്, മഞ്ജു ഗോപിനാഥ്.

Content Highlights : Jayasurya Prajesh sen Movie Vellam Song Bijibal BK Harinarayanan