അച്ചൂ ഇത് നിനക്ക് വേണ്ടി, പാര്‍വതിയെ അതിശയിപ്പിച്ച് സ്റ്റേജില്‍  ജയറാം; വീഡിയോ


പാർവതി, ജയറാം

മിമിക്രിയിലും അഭിനയത്തിലും തന്റെ മികവ് തെളിയിച്ച നടനാണ് ജയറാം. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് പൊന്നിയിന്‍ സെല്‍വന്‍ പ്രചരണ ചടങ്ങില്‍ മണിരത്‌നത്തെയും പ്രഭുവിനെയും അനുകരിച്ച് ജയറാം കയ്യടി നേടിയിരുന്നു. ഇപ്പോള്‍ താനൊരു നല്ല ഗായകന്‍ കൂടിയാണെന്ന് തെളിയിക്കുകയാണ് ജയറാം.

കല്യാണ്‍ ഗ്രൂപ്പ് ഒരുക്കിയ നവരാത്രി ആഘോഷത്തിനിടെയാണ് ജയറാം പാട്ടുപാടിയത്. സദസ്സിലുണ്ടായിരുന്ന പാര്‍വതിയോട് 'അച്ചൂ, ഇത് നിനക്കു വേണ്ടിയാണ്' എന്നു പറഞ്ഞുകൊണ്ടാണ് ജയറാം പാടിത്തുടങ്ങിയത്. പാര്‍വതി അഭിനയിച്ച ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവട്ടം എന്ന ചിത്രത്തിലെ മെല്ലെ മെല്ലെ മുഖപടം എന്ന ഗാനമാണ് ജയറാം ആദ്യം പാടിയത്.



ഗായകന്‍ അനൂപ് ശങ്കറാണ് വീഡിയോ പോസ്റ്റ് ചെയ്തത്. ജയറാം പാടുന്നത് വളരെ അതിശയത്തോടെ നോക്കി നില്‍ക്കുന്ന പാര്‍വതിയെയും വീഡിയോയില്‍ കാണാം. പിന്നീട് പ്രഭു, നാഗാര്‍ജുന, അകാലത്തില്‍ വിടപറഞ്ഞ പുനീത് രാജ്കുമാറിന് വേണ്ടിയും ജയറാം ഒരു ഗാനം ആലപിച്ചു.


Content Highlights: Jayaram sings song for wife parvathy Prabhu Nagarjuna Kalyan Navratri Viral Video


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022

Most Commented