ഒറിജിനലിനെ വെല്ലുന്ന പുനരാവിഷ്കാരം; വീണ്ടും ആസ്വാദക ഹൃദയങ്ങള്‍ കവരാന്‍  'ജനുവരിയിൽ യുവലഹരിയിൽ‍'


വയലാർ ശരത് ചന്ദ്ര വർമ്മയുടെ വരികൾക്ക് ഔസേപ്പച്ചൻ ആണ് ഈണം നൽകിയത്.

​പുനരാവിഷ്കരിച്ച ​ഗാന​രം​ഗത്തുനിന്നും

പൃഥ്വിരാജിനെ കേന്ദ്രകഥാപാത്രമാക്കി ലാൽ ജോസ് ഒരുക്കിയ അയാളും ഞാനും തമ്മിൽ എന്ന ചിത്രത്തിലെ 'ജനുവരിയിൽ യുവലഹരിയിൽ‍' എന്ന ഗാനം പുനരാവിഷ്കരിച്ച് ഒരു കൂട്ടം ഡോക്ടര്‍മാര്‍. പുഷ്പഗിരി മെഡിക്കൽ കോളേജിലെ 2016 എംബിബിഎസ് ബാച്ചിലെ വിദ്യാർത്ഥികളാണ് ഒറിജിനലിനെ വെല്ലുന്ന പുതിയ വീഡിയോ ഗാനവുമായി എത്തിയിരിക്കുന്നത്. സിനിമയിലെ ഗാനവും പുഷ്പഗിരി മെഡിക്കൽ കോളേജിൽ തന്നെയാണ് ചിത്രീകരിച്ചത്.

അരുൺ വിജയ് ആണ് വീഡിയോ ഗാനം സംവിധാനം ചെയ്തിരിക്കുന്നത്. ശ്യാം അമ്പാടിയാണ് ക്യാമറ. ശരത് ഗീത ലാൽ ആണ് എഡിറ്റിംഗ് നിർവ്വഹിച്ചിരിക്കുന്നത്. മൂവി മങ്കി പ്രൊഡക്ഷൻസ് ആണ് നിർമ്മാണം. വീഡിയോ ഈസ്റ്റ് കോസ്റ്റ് യൂട്യൂബ് ചാനലിലൂടെയാണ് റിലീസ് ചെയ്തിരിക്കുന്നത്. വിജയ് യേശുദാസ്, ഫ്രാങ്കോ, സിസിലി എന്നിവർ ചേർന്നാണ് സിനിമയ്ക്ക് വേണ്ടി ഗാനം ആലപിച്ചത്. വയലാർ ശരത് ചന്ദ്ര വർമ്മയുടെ വരികൾക്ക് ഔസേപ്പച്ചൻ ആണ് ഈണം നൽകിയത്.

അസോസിയേറ്റ് ക്യാമറ - അൻജിത്ത് പേരയം, ഹെലി ക്യാം - അനന്തു, ക്രിയേറ്റീവ് കോൺട്രിബ്യൂഷൻ - ഡോ. റിന്റു റേച്ചൽ കുരുവിള, ഡോ. അമൃത ലാസൻ, അസിസ്റ്റന്റ് ക്യാമറമാൻ - ശരത്ത് ശംഭു.

Content Highlights: januvariyil song, ayalum njanum thammil movie, prithviraj sukumaran, lal jose

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022

Most Commented