'തിരിച്ചറിഞ്ഞു ഞങ്ങളടിമ ജീവിതങ്ങളല്ല'; ശ്രദ്ധനേടി ജനമൈത്രി സുരക്ഷാ പദ്ധതിയുടെ ഗാനം


1 min read
Read later
Print
Share

ഗാനരംഗത്തിൽ നിന്നും

ലോകമെത്ര സുന്ദരം സമത്വ ചിന്ത പുലരുകില്‍...' കേരള പോലീസ് ജനമൈത്രി സുരക്ഷാ പദ്ധതിയുടെ ഭാഗമായി, തിരുവനനന്തപുരം ഗവണ്‍മെന്റ് വിമന്‍സ് കോളേജില്‍ മാര്‍ച്ച് 23, 24 തീയതികളില്‍ സംഘടിപ്പിക്കുന്ന 'വിങ്സ് 2023' വനിത സുരക്ഷാ എക്സ്പോയുടെ ഭാഗമായി പുറത്തിറക്കിയ പ്രൊമോ വീഡിയോ സോംഗ് അതിന്റെ തനിമ കൊണ്ട് ശ്രദ്ധേയമാകുന്നു. ഡോ. മധു വാസുദേവന്‍ എഴുതി ഗോപി സുന്ദര്‍ സംഗീത സംവിധാനം നിര്‍വഹിച്ച ഈ ഗാനം ആലപിച്ചിരിക്കുന്നത് അമൃത സുരേഷ് ആണ്.

'ഈയിടെയായി സമൂഹം സ്ത്രീകളെ കാണുന്ന രീതിയില്‍ അപകടകരമായ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. സ്ത്രീകള്‍ ശക്തമായി ചെറുത്തുനില്‍ക്കുമ്പോഴേ ഈ സ്ഥിതിയില്‍ വ്യത്യാസം കൊണ്ടുവരാന്‍ സാധിക്കുകയുള്ളൂ. അവര്‍ക്ക് ആത്മധൈര്യവും സ്വാതന്ത്ര്യബോധവും നല്‍കാന്‍ സമൂഹവും ബാധ്യസ്ഥമാണ്. ഈ കാഴ്ചപ്പാടോടു കൂടി എഴുതിയ ഗാനമാണ് 'തിരിച്ചറിഞ്ഞു ഞങ്ങളടിമജീവിതങ്ങളല്ല'. ഗോപി സുന്ദര്‍ നല്‍കിയ ഈണവും അമൃത സുരേഷിന്റെ ആലാപനവും ഈ വീഡിയോ ഗാനത്തെ ഹൃദ്യമാക്കിയിരിക്കുന്നു,' 'വിങ്സ് 2023'നു വേണ്ടി പ്രൊമോ വീഡിയോ സോംഗ് എഴുതിയ കവിയും ചലച്ചിത്ര ഗാനരചയിതാവുമായ ഡോ. മധു വാസുദേവന്‍ പറയുന്നു.

Content Highlights: Janamaithri Suraksha project dr madhuvasudevan amrutha suresh gopi sunder

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Maamannan

ജോളി മൂഡിൽ എ.ആർ. റഹ്മാനും കുട്ടിസംഘവും; കയ്യടി നേടി മാമന്നനിലെ 'ജി​ഗു ജി​ഗു റെയിൽ'

May 27, 2023


Thrishanku Movie

1 min

'ത്രിശങ്കു'വിലെ ​ഗാനങ്ങൾ പുറത്തിറക്കി ശ്രീരാം രാഘവനും വാസൻ ബാലയും ശ്യാമപ്രസാദും

May 6, 2023


PS 2

1 min

ദ്രുപതുമായി എ.ആർ. റഹ്മാൻ; പൊന്നിയിൻ സെൽവനിലെ വീര രാജ വീരയ്ക്ക് കയ്യടി

Apr 9, 2023

Most Commented