Photo: Screengrab
മികച്ച പ്രതികരണം നേടി ജെയ്സ് ജോൺ സംഗീത സംവിധാനം നിർവഹിച്ച ഇംഗ്ലീഷ് മ്യൂസിക് വീഡിയോ ' നിയർ ഫാർ '. ജെയ്സ് ജോൺ തന്നെയാണ് വരികളും നൽകി ആലാപനവും. ജെസിൻ ജോർജ് സംഗീത സംവിധാന സഹായിയായി പ്രവർത്തിച്ചിരിക്കുന്നു. ഐഡൻ ഗയ്നെസാണ് വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത്. അമേരിക്കൻ മോഡൽ ലൗറേൻ ഹാർലിയും ജെയ്സ് ജോണുമാണ് താരങ്ങൾ
ജെയ്സ് ജോൺ ഇതിനു മുൻപ് കൂടുതലും ഇന്ത്യൻ പാട്ടുകളാണ് ഇറക്കിയിട്ടുള്ളതെങ്കിലും ഒരു കടുത്ത വെസ്റ്റേൺ മ്യൂസിക് ആരാധകൻ കൂടെയാണ്. 2019 സെപ്റ്റംബറിൽ ഒരു തമിഴ് പാട്ടിന്റെ ആവശ്യത്തിന് വേണ്ടി അമേരിക്കയിൽ പോകുമ്പോഴാണ് തന്റെ ഡ്രീം പ്രൊജക്റ്റായ ഇംഗ്ലീഷ് മ്യൂസിക് വീഡിയോ കൂടെ ചെയ്യാൻ അദ്ദേഹത്തിന് അവസരം ഉണ്ടായത്. അവിടേക്കുള്ള യാത്രക്ക് ഏതാനും ദിവസം മുമ്പാണ് ഇങ്ങനെ ഒരു ആശയം ലഭിക്കുന്നത്. ആ കുറച്ചു ദിവസത്തിനുളിൽ ഈ പാട്ടിന്റെ ഒരു ഡെമോ വേർഷൻ ഉണ്ടാക്കി യാത്ര തിരിക്കുകയായിരുന്നു.
അമേരിക്കയിൽ എത്തിയ ശേഷമാണ് വീഡിയോ ടീമിനെ തീരുമാനിക്കുകയും ഡെമോ വെച്ച് വീഡിയോ ചിത്രീകരിക്കുകയും ചെയ്തത്. പിന്നീട് തിരികെ കേരത്തിൽ വന്നു സംഗീത സംവിധാനവും ആലാപനവും പൂർത്തീകരിക്കുകയായിരുന്നു. 2020-ൽ എല്ലാവിധ ജോലികളും പൂർത്തീകരിച്ചെങ്കിലും കോവിഡിന്റെ പശ്ചാതലത്തിൽ റിലീസ് മാറ്റി വയ്ക്കുകയായിരുന്നു. കോവിഡ് നിരക്ക് കുറയുകയും, പലയിടത്തും ലൈവ് പ്രകടനങ്ങൾ തുടങ്ങുകയും ചെയ്തപ്പോൾ, നവമ്പർ അവസാനം ഗാനം റിലീസ് ചെയ്യുകയായിരുന്നു.
Content Highlights: Jaiz John, Near Far, english music album
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..