ജഗതി നിർമിച്ച സംഗീത ആൽബത്തിൽ നിന്നും, ജഗതി ശ്രീകുമാർ (ഫയൽചിത്രം)| Photo: Mathrubhumi Archives
ജഗതി ശ്രീകുമാർ എന്റർടൈൻമെന്റ്സ് ഒരുക്കുന്ന മ്യൂസിക് വീഡിയോ ആൽബം "നിർഭയ"യുടെ ഓഡിയോ ലോഞ്ച് ബുധനാഴ്ച ജഗതി ശ്രീകുമാറിന്റെ വീട്ടിൽ നടന്നു.

ആൽബത്തിന്റെ പ്രകാശന ചടങ്ങിൽ നിന്നും
ഡൽഹിയിൽ വച്ചു അതിക്രൂരമായി ബലാത്സംഗം ചെയ്ത് കൊലചെയ്യപ്പെട്ട നിർഭയയോടുള്ള ആദരസൂചകമയാണ് ആൽബം ഒരുക്കിയിരിക്കുന്നത്. ജഗതി ശ്രീകുമാർ മുഖ്യ അഥിതിയായ ചടങ്ങിൽ ഓൺലൈനിൽ സുരേഷ് ഗോപി മ്യൂസിക് വീഡിയോ പ്രകാശനം ചെയ്തു.
പരസ്യ സംവിധായകൻ സിധിൻ സംവിധാനം ചെയ്യുന്ന മ്യൂസിക് വീഡിയോക്ക് സംഗീതം നൽകിയത് സ്റ്റീഫൻ ദേവസി. പാടിയത് ശ്വേത മോഹൻ. ചടങ്ങിൽ പ്രൊഡ്യൂസർ ജി.സുരേഷ് കുമാർ, മേനക സുരേഷ് കുമാർ എന്നിവർ ഡിവിഡി പ്രകാശനം ചെയ്തു. വെബ്സൈറ്റ് പ്രകാശനം സ്റ്റീഫൻ ദേവസി നിർവഹിച്ചു .സായി പ്രോഡക്ഷൻസ് ഡയറക്ടർമാരായ സതീഷ് കുമാർ, സായി സതീഷ്, ജഗതി ശ്രീകുമാർ എന്റർടൈൻമെന്റ്സ് ഡയരക്ടർമാരായ രാജ് കുമാർ, നിധിൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
Content Highlights: Jagathi Sreekumar Entertainments Nirbhaya Music Album launched actor Jagathy
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..