പ്രണയവുമായി ദിലീപും അഞ്ജു കുര്യനും: ശ്രദ്ധേയമായി ജാക്ക് ഡാനിയലിലെ ഗാനം

ദിലീപും അഞ്ജു കുര്യനും നായികാ-നായകന്മാരായി വേഷമിടുന്ന ജാക്ക് ഡാനിയലിലെ പ്രണയഗാനം പുറത്തിറങ്ങി. ബി.കെ ഹരിനാരായണന്‍റെ വരികള്‍ക്ക് ഷാന്‍ റഹ്മാന്‍ ഈണം നല്‍കിയിരിക്കുന്ന ഗാനം പാടിയിരിക്കുന്നത് ഹരിചരണും പവിത്ര മേനോനുമാണ്.

സ്പീഡ് ട്രാക്ക് ന് ശേഷം ദിലീപ് - എസ് എല്‍ പുരം ജയസൂര്യ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ചിത്രമാണ് ജാക്ക് ഡാനിയല്‍. ദിലീപിനൊപ്പം തമിഴ് താരം അര്‍ജുനും പ്രധാന വേഷത്തിലെത്തുന്ന ചിത്രം ആക്ഷന്‍-ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്.

ആക്ഷന്‍ കൊറിയോഗ്രാഫി നിര്‍വഹിക്കുന്നത് പീറ്റര്‍ ഹെയ്ന്‍ ഉള്‍പ്പെടെ മൂന്ന് സംഘട്ടന സംവിധായകരാണ്. എന്‍ ജി കെ എന്ന ചിത്രത്തിനു വേണ്ടി പ്രവൃത്തിച്ച ശിവകുമാര്‍ വിജയന്‍ ജാക്ക് ഡാനിയലിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ഗോവയും കൊച്ചിയും ആണ് പ്രധാന ലൊക്കേഷനുകള്‍.  ചിത്രത്തിന്റെ നിര്‍മാണം ഷിബു കമല്‍ തമീന്‍സയാണ്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented