ന്തോഷ് ശിവൻ ചിത്രമായ ജാക്ക് ആന്റ് ജില്ലിലെ മഞ്ജു വാര്യർ പാടിയ ''കിം കിം കിം'' എന്ന​ ഗാനം ശ്രദ്ധ നേടിയിരുന്നു. റാം സുരേന്ദറാണ് ഈ ​ഗാനം ചിട്ടപ്പെടുത്തിയത്.  ഒരു കാലത്ത് സൂപ്പർ ഹിറ്റായ 'ചെമ്പകമേ'.. തുടങ്ങി നിരവധി ഗാനങ്ങൾക്ക്  ഓർക്കസ്ട്രേഷൻ ചെയ്യുകയും നിരവധി ഹിറ്റ് സം​ഗീതാൽബങ്ങൾക്ക് ഈണമിടുകയും ചെയ്ത വ്യക്തിയാണ് ഇരിങ്ങാലക്കുട സ്വദേശിയായ റാം സുരേന്ദ്രൻ. അദ്ദേഹത്തിന്റെ 25 കൊല്ലത്തെ കാത്തിരിപ്പാണ് സഫലമായത്.

''കിം കിം കിം'' ജനങ്ങൾ ഏറ്റെടുത്തതിന്റെ സന്തോഷത്തിലാണ് റാം. മഞ്ജു വാര്യർ ആലപിച്ച ഈ ​ഗാനം എഴുതിയത് ബി.കെ ഹരിനാരായണനും ആണ്. 

സന്തോഷ് ശിവൻ എന്ന പ്രതിഭയുടെ ചിത്രത്തിലൂടെ പുതിയൊരു തുടക്കം കുറിക്കാൻ കഴിഞ്ഞത് ഭാ​ഗ്യമായി കരുതുന്നു റാം സുരേന്ദ്രൻ. 

'ഉറുമി'ക്ക് ശേഷം ഒന്‍പത്‌ വര്‍ഷത്തെ ഇടവേളകഴിഞ്ഞാണ് സന്തോഷ് ശിവന്‍ ഒരു മലയാള സിനിമ സംവിധാനം ചെയ്യുന്നത്.  സൗബിന്‍ ഷഹീര്‍, കാളിദാസ് ജയറാം, നെടുമുടിവേണു, അജു വര്‍ഗീസ്, ബേസിൽജോസഫ്,  ഇന്ദ്രന്‍സ്, എസ്തര്‍ അനില്‍,  സേതുലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍.
       
കിം കിം കിം ശ്രദ്ധിക്കപ്പെട്ടതോടെ റാമിനെ തേടി സിനിമ മേഖലയിൽ നിന്നും സംഗീത ലോകത്തു നിന്നും നിരവധി വിളികൾ എത്തുന്നുണ്ട്.. ജാക് എന്‍ ജില്‍ എന്ന ചിത്രത്തില്‍ ഇനിയും മൂന്നു വ്യത്യസ്ത ഗാനങ്ങൾ കൂടി റാമിന്റേതായി പുറത്തിറങ്ങാനുണ്ട്.പി ആര്‍ ഒ- എ എസ് ദിനേശ്.

Content Highlights: Jack N' Jill, Kim Kim Lyric Video,  Manju Warrier, Soubin Shahir , Santosh Sivan,  Ram sudrendran