വനിതാദിനത്തില്‍ റിലീസായ ഇസ എന്ന മ്യൂസിക് ആല്‍ബം തരംഗമാകുന്നു. സഹോദരിമാര്‍ക്ക് വേണ്ടിയുള്ള സ്വയം പ്രതിരോധസന്ദേശം പകരുന്ന ആല്‍ബവുമായി ഒരു കൂട്ടം ചെറുപ്പക്കാര്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുകയാണ്.

ഹബീബ് മുഹമ്മദ് ആണ് സംവിധാനം. നിഖില്‍ സുരേന്ദ്രന്‍ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നു. ആകാശ് മധു, ആനന്ദ് ചന്ദ്രന്‍, ഹബീബ് മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. ഹെല്‍വിന്‍ കെ എസ് ഹെല്‍വിന്‍ സംഗീതം നല്‍കുന്നു. ചിന്നു കുരുവിള, ഫവാസ് അമീര്‍, ജിത്ത് ജയാനന്ദ്, നേഹ ജിത്ത് എന്നിവര്‍ അഭിനയിച്ചിരിക്കുന്നു.

Content Highlights : iza malayalam music video song