സിദ്ധ് ശ്രീറാം ആദ്യമായി മലയാള സിനിമയിൽ, ഇഷ്ക്കിലെ ഗാനമിതാ

കുമ്പളങ്ങി നൈറ്റ്സിന് ശേഷം ഷെയ്ന്‍ നിഗം പ്രധാനവേഷത്തിലെത്തുന്ന ഇഷ്‌ക് എന്ന ചിത്രത്തിലെ ആദ്യ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി. പറയുവാന്‍ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് സിദ്ധ് ശ്രീറാമും നേഹ എസ് നായരും ചേര്‍ന്നാണ്. ജിയോ പോളിന്റെ വരികള്‍ക്ക് ജേക്‌സ് ബിജോയ് ആണ് സംഗീതം നല്‍കിയിരിക്കുന്നത് 

നവാഗതനായ അനുരാജ് മനോഹര്‍ ഇഷ്‌ക് സംവിധാനം ചെയ്യുന്നത്. 'നോട്ട് എ ലവ് സ്റ്റോറി' എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. ആന്‍ ശീതള്‍ നായികയാവുന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് രതീഷ് രവിയാണ്.

ഷൈന്‍ ടോം ചാക്കോ, ലിയോണ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. ഇ ഫോര്‍ എന്റര്‍ടൈന്‍മെന്റ്സാണ് ചിത്രം നിര്‍മിക്കുന്നത്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented