കൊറോണ വൈറസ് പരിശോധനയെത്തുടര്‍ന്ന് ദുബായിലെ ഐസോലേഷന്‍ വാര്‍ഡില്‍ കഴിയുന്ന സുഹൃത്ത് പറഞ്ഞ വാക്കുകള്‍ പങ്കുവെച്ച് സംഗീതസംവിധായകനും ഗായകനുമായ ഇഷാന്‍ ദേവ്. കവര്‍വേര്‍ഷനുകളിലൂടെ ശ്രദ്ധിക്കപ്പെട്ട ഇഷാന്റെ പാട്ടുകളാണ് തനിക്ക് ഈ ദുരിതസമയത്ത് ആശ്വാസമേകുന്നതെന്ന് സുഹൃത്ത് പറയുന്നു. കമന്റിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ചാണ് ഇഷാന്റെ പോസ്റ്റ്.

ഇഷാന്‍ദേവിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം

പ്രിയ സുഹൃത്ത് ദുബായില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ കിടക്കുമ്പോള്‍ എന്റെ പാട്ടുകള്‍ കേട്ട് എനിക്ക് അയച്ച കമന്റ് ആണ്.

എനിക്ക് സംഗീതം പ്രാര്‍ഥനയാണ്. ആ പ്രാര്‍ഥന പ്രിയപ്പെട്ട സുഹൃത്തിനു ആശ്വാസം കിട്ടിയെങ്കില്‍ കലാകാരന്‍ എന്ന നിലയില്‍ ഞാന്‍ ഭാഗ്യവാനാണ്. എല്ലാ പാട്ടുകള്‍ ഇടുമ്പോഴും എല്ലാരുടെയും ഹൃദയത്തില്‍ അത് സ്പര്‍ശിക്കണം എന്നതുതന്നെയാണ് പ്രാര്‍ഥനയും. എല്ലാ പ്രോത്സാഹനത്തിനും ,സ്‌നേഹത്തിനും നന്ദി എന്നിലെ കലാകാരന്റെ ഉത്തരവാദിത്തം ഇനിയും ബാക്കി ഉണ്ടെന്ന തിരിച്ചറിവില്‍ അടുത്ത പാട്ടുമായി കാണാം..

മലയാളം, കന്നഡ, തമിഴ് സിനിമകളില്‍ സംഗീത സംവിധാനം നിര്‍വഹിച്ചിട്ടുളള ഇഷാന്‍ മലയാളത്തിലെയും തമിഴിലെയും ഏവര്‍ക്കും പ്രിയപ്പെട്ട ഗാനങ്ങളുടെ കവര്‍ വേര്‍ഷനൊരുക്കിയാണ് ആരാധകര്‍ക്കിടയില്‍ ശ്രദ്ധനേടിയത്. ഇഷാന്‍ പാടിയ കാതില്‍ തേന്‍മഴയായ് യൂട്യൂബില്‍ ഹിറ്റാണ്.

ishaan dev

Content Highlights :i shaan dev shares a comment of his friend about his cover songs in sisolation ward corona virus