-
ആരാധകരുടെയും സംഗീത പ്രേമികളുടെയും ഉള്ളിൽ ഇന്നും ഒരു നോവാണ് അന്തരിച്ച സംഗീത സംവിധായകനും വയലിനിസ്റ്റുമായ ബാലഭാസ്കർ. ഇപ്പോൾ ബാലഭാസ്കറിന്റെ ജന്മദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് ഉറ്റ സുഹൃത്തും സംഗീത സംവിധായകനുമായ ഇഷാൻദേവ്.
എന്റെ സ്വഭാവം ഞാനായി മാറുന്നത് അണ്ണൻ ഉള്ളപ്പോഴായിരുന്നുവെന്നും ജീവിതത്തിൽ നഷ്ടം എന്താണ് എന്ന് അറിയുന്നത് ഇങ്ങനെ ഒരാൾ പോകുമ്പോഴാണെന്നും ഇഷാൻ ദേവ് ഫെയ്സ്ബുക്കിൽ കുറിച്ചു.
ബാലഭാസ്കർ ഈണം നൽകിയ അദ്ദേഹത്തിന് ഏറെ ഇഷ്ടമുള്ള ഗാനവും പങ്കുവച്ചുകൊണ്ടാണ് ഇഷാന്റെ കുറിപ്പ്. കണ്മണിയേ എന്ന് തുടങ്ങുന്ന ഗാനത്തിനായി സ്ത്രീ ശബ്ദത്തിൽ ട്രാക്ക് പാടിയത് താനാണെന്നും ഇഷാൻ ഓർമിക്കുന്നു
"എന്റെ ബാലു അണ്ണന് ജന്മദിനാശംസകൾ..എന്റെ സ്വഭാവം ഞാനായി മാറുന്നത് അണ്ണൻ ഉള്ളപ്പോഴായുരുന്നു .നമ്മൾ ജീവിതത്തിൽ നഷ്ടം എന്താന്ന് ഇങ്ങനെ ഒരാൾ പോകുമ്പോഴാണ് മനസിലാക്കുന്നതും .കൂടെ ഉണ്ടായിരുന്ന എല്ലാ നിമിഷങ്ങളും ആണ് ആയുസ്സിൽ സൗഹൃദ കാലം. കാലം എന്റെ മുന്നിൽ അണയുമ്പോൾ ഞാനും കൂടെ ഉണ്ടാകും പഴയ അലമ്പുകൾ വീണ്ടും ചെയ്യാൻ .
ഒത്തിരി ഇഷ്ടമുള്ള അണ്ണന്റെ കോമ്പോസിങ് ആണ് ഈ പാട്ട് . ഈ ഗാനത്തിന്റെ ട്യൂൺ അണ്ണന് സ്വപനത്തിൽ വന്നതാണ് .ഇത് എന്നെകൊണ്ട് പെണ്ണിന്റെ വോയ്സിൽ ട്രാക്കും പാടിച്ചു ഓർക്കസ്ട്രഷനും ചെയ്യിച്ചു .എന്റെ ഏറ്റവും പ്രിയപ്പെട്ട അണ്ണന്റെ ഗാനമാണിത് . അന്നും ഇന്നും അണ്ണൻ തന്നാണ് ഇൻസ്പിരേഷൻ അത് മരിക്കുംവരെ ഉണ്ടാകും .എന്റെ അലമ്പിന്റെ കൂട്ട് ഇല്ല എന്നെ ഉള്ളു, പകർന്നു തന്ന അറിവുകളും ,ഓർമകളും തന്നെയാണ് ഞങ്ങളുടെ ജീവിതം" ഇഷാൻ കുറിക്കുന്നു.
Happy Bday My BaaluAnna♥️ എന്റെ ബാലുഅണ്ണന് ജന്മദിനാശംസകൾ എന്റെ സ്വഭാവം ഞാനായി മാറുന്നത് അണ്ണൻ ഉള്ളപ്പോഴായുരുന്നു...
Posted by Ishaan Dev on Thursday, 9 July 2020
Content Highlights : Ishaan Dev on Balabhaskar Birthday violinist Music director


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..