​ഗായകൻ ഇഷാൻ ദേവ് ആലപിച്ച് നടി അനുശ്രീ വേഷമിട്ട കവർ ​ഗാനം ശ്രദ്ധ നേടുന്നു. ഇരുവർ എന്ന ചിത്രത്തിലെ നറുമു​ഗയേ എന്ന ​ഗാനത്തിനാണ് ഇഷാൻ കവർ ഒരുക്കിയിരിക്കുന്നത്. 

വെള്ളച്ചാട്ടത്തിന്റെ പശ്ചാത്തലത്തിൽ അതിമനോഹരിയായാണ് അനുശ്രീ എത്തുന്നത്. ബിജു ധ്വനിതരം​ഗ് ആണ് കോറിയോ​ഗ്രാഫി. ആർജെ കൃഷ്ണയാണ് സംവിധാനം, ഛായാ​ഗ്രഹണം ശരത് ശിവ, പിങ്കി വിശാലാണ് അനുശ്രീയുടെ മെയ്ക്കപ്പ് കൈകാര്യം ചെയ്തിരിക്കുന്നത്.

മണിരത്നത്തിന്റെ സംവിധാനത്തിൽ 97ൽ പുറത്തിറങ്ങിയ ചിത്രമാണ് ഇരുവർ. മോഹൻലാൽ, പ്രകാശ് രാജ്, ഐശ്വര്യ റായ്, തബു തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരന്നിരുന്നു. വൈരമുത്തുവിന്റെ വരികൾക്ക് എആർ റഹ്മാൻ ഈണം നൽകിയ നറുമു​ഗയേ എന്ന ​ഗാനം ഉണ്ണികൃഷ്ണനും ബോംബെ ജയശ്രീയും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. 

Content Highlights : Iruvar Movie Song Narumugaye Ishaan Dev Anusree AR Rahman Bombay Jayasree Unnikrishnan