കുഞ്ചാക്കോ ബോബന്‍ നയന്‍താര എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന നിഴലിലെ ഗാനം പുറത്തിറങ്ങി. സൂരജ് എസ് കുറുപ്പ് സംഗീതം നല്‍കിയിരിക്കുന്ന 'ഇന്നലെ മെല്ലനേ.'. എന്ന  ഗാനം ആലപിച്ചിരിക്കുന്നത് ഹരിചരണാണ്. മനു മന്‍ജിത്താണ് വരികള്‍ എഴുതിയിരിക്കുന്നത്.

സിനിമയില്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ജോണ്‍ ബേബി എന്ന കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബന്‍ അവതരിപ്പിക്കുന്നത്. ഹിറ്റ് സിനിമകളുടെ എഡിറ്റര്‍ ആയിരുന്ന അപ്പു ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് നിഴല്‍. എസ് സഞ്ജീവാണ് തിരക്കഥ. 

ആന്റോ ജോസഫ് ഫിലിം കമ്പനിക്കൊപ്പം അഭിജിത് എം പിള്ള, ബാദുഷ, സംവിധായകന്‍ ഫെല്ലിനി ടി.പി, ഗണേഷ് ജോസ് എന്നിവര്‍ നിര്‍മ്മാതാക്കളാകുന്നു. ദീപക് ഡി മേനോന്‍ ക്യാമറയും, സൂരജ് എസ്. കുറുപ്പ് സംഗീതസംവിധാനവും നിര്‍വഹിക്കുന്നു. അപ്പു ഭട്ടതിരിരിയും അരുണ്‍ ലാലുമാണ് എഡിറ്റിംഗ്. അഭിഷേക് എസ് ഭട്ടതിരി സൗണ്ട് ഡിസൈനിംഗ്. നാരായണ ഭട്ടതിരി ടൈറ്റില്‍ ഡിസൈനും, റോണക്സ് സേവ്യര്‍ മേക്കപ്പും നിര്‍വഹിക്കുന്നു. ഡിക്‌സണ്‍ പൊഡുത്താസ് ആണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍.

Content Highlights: Innale Mellane Video Song, Nizhal, Kunchacko Boban, Nayanthara, Sooraj S Kurup, Haricharan