ഇന്ത്യൻ സിനിമയിലെ ആദ്യ 'മുഡുക' ഭാഷാ ​ഗാനം പുറത്ത്, അഭിനന്ദനവുമായി സുരേഷ് ​​ഗോപി


നടൻ സുരേഷ് ഗോപിയാണ് ഗാനം വ്യാഴാഴ്ച പുറത്തിറക്കിയത്. പാട്ട് കണ്ട്‌ അദ്ദേഹം 'ലളിതം സുന്ദരം' എന്ന്‌ പറഞ്ഞ് സിഗ്നേച്ചർ ടീമംഗങ്ങളെ അഭിനന്ധിച്ചു

'സി​ഗ്നേച്ചറി'ലെ മുഡുക ​ഗാനം നടൻ സുരേഷ് ​ഗോപി പുറത്തിറക്കുന്നു

അട്ടപ്പാടിയുടെ ജീവിതം പ്രമേയമായ സിഗ്നേച്ചർ എന്ന ചിത്രത്തിലെ മുഡുക ഭാഷ​യിലെ ​ഗാനം പുറത്ത്. ഇതാദ്യമായാണ് അട്ടപ്പാടി ഗോത്ര ഭാഷയായ മുഡുക ഭാഷയിൽ ഒരു ​ഗാനം പുറത്തിറങ്ങുന്നത്. കട്ടേക്കാട് ഊരു മൂപ്പനും സ്കൂൾ ഹെഡ്മാസ്റ്ററും കൂടിയായ തങ്കരാജ് മൂപ്പനാണ് ​ഗാനം എഴുതി, സം​ഗീതം ചെയ്തു പാടിയിരിക്കുന്നത്.

നടൻ സുരേഷ് ഗോപിയാണ് ഗാനം വ്യാഴാഴ്ച പുറത്തിറക്കിയത്. പാട്ട് കണ്ട്‌ അദ്ദേഹം 'ലളിതം സുന്ദരം' എന്ന്‌ പറഞ്ഞ് സിഗ്നേച്ചർ ടീമംഗങ്ങളെ അഭിനന്ധിച്ചു. എറണാകുളം നോർത്ത് സെവൻ ഹോട്ടലിൽ വച്ച് നടന്ന ചടങ്ങിൽ സംവിധായകൻ മനോജ് പാലോടൻ, അട്ടപ്പാടിയിലെ കട്ടേക്കാട് ഊരുമൂപ്പൻ തങ്കരാജ് മൂപ്പൻ, തിരക്കഥാകൃത്ത് ബാബു തട്ടിൽ സി എം ഐ, പ്രൊഡക്ഷൻ ഡിസൈനർ നോബിൾ ജേക്കബ്, പ്രൊഡ്യൂസർ ലിബിൻ പോൾ, മേക്കപ്‌ മാൻ പ്രദീപ് രംഗൻ തുടങ്ങിയവർ പങ്കെടുത്തു.



ഒക്ടോബർ 14 ന് തീയേറ്ററിലേക്ക് എത്തുന്ന ഈ സിനിമയുടെ ഇതിനോടകം ഇറങ്ങിയ ഏലേലമ്മ എന്ന ​ഗാനവും ടീസറും പ്രേക്ഷക ശ്രദ്ധ കിട്ടിയതുപോലെ 'മുഡുക' സോങ്ങും ജനഹൃദയങ്ങളിലേക്കു എത്തുമെന്നാണ് പ്രതീക്ഷയെന്ന് സിഗ്നേച്ചർ മൂവിയുടെ അണിയറപ്രവർത്തകർ പറഞ്ഞു.

Content Highlights: india's first muduka song, signature malayalam movie, suresh gopi

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented