കോവിഡ് 19 ബാധിച്ച് ചികിത്സിൽ കഴിയുന്ന എസ് പി ബാലസുബ്രമണ്യത്തിന്റെ ആരോഗ്യസ്ഥിതി മോശമായെന്ന മെഡിക്കൽ ബുള്ളറ്റിൻ പുറത്തുവന്നതോടെ അദ്ദേഹം എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്ന പ്രാർഥനയിലാണ് രാജ്യം മുഴുവൻ. ഉറ്റ സുഹൃത്തായ എസ് പി ബിയോടു അസുഖം ഭേദമായി പെട്ടെന്നു സംഗീതലോകത്തേക്ക് തിരിച്ചുവരാൻ പറയുകയാണ് സംഗീത സംവിധായകന്‍ ഇളയരാജ. 

ഇളയരാജയുടെ വാക്കുകൾ

ബാലൂ.. പെട്ടെന്നു തിരിച്ചുവരൂ.. നിനക്കായ് കാത്തിരിക്കുകയാണ്...നമ്മുടെ ജീവിതം സിനിമയോടെ അവസാനിക്കുന്നതല്ല. സിനിമയിലൂടെയല്ല തുടങ്ങിയതും. കച്ചേരികളിലൂടെയും പാട്ടുവേദികളിലൂടെയും തുടങ്ങിയ സംഗീതമാണ്. അത് നമ്മുടെ ജീവനാണ്. ജീവിച്ചിരിക്കുന്നതിന്റെ കാരണമാണ്. ഈണം സ്വരങ്ങളുമായി കൂടിച്ചേർന്ന് പിരിയാതെ നിലകൊള്ളുന്ന പോലെ നമ്മുടെ സൗഹൃദവും ഒരു കാലത്തും മുറിഞ്ഞു പോയിട്ടില്ല. നമ്മൾ തമ്മിൽ വഴക്കിട്ടപ്പോഴും അല്ലാത്തപ്പോഴും നമുക്കുള്ളിലെ സൗഹൃദം എന്നും അവിടെയുണ്ട്. അതിനാൽ നീ എത്രയും പെട്ടെന്ന് തിരിച്ചുവരാൻ ഞാൻ പ്രാർഥിക്കുന്നു. നീ തിരിച്ചുവരുമെന്നു തന്നെ എന്റെ മനസ്സു പറയുന്നു. ബാലൂ... വേഗം വാ...

ചെന്നൈ എം ജി എം കെയർ ആശുപത്രിയിലാണ് എസ് പി ബി ചികിത്സയിലുള്ളത്. അദ്ദേഹം എത്രയും പെട്ടെന്ന് അസുഖം മാറി തിരിച്ചുവരാനുള്ള പ്രാർഥനയിലാണ് സംഗീതലോകവും. എ ആർ, റഹ്മാൻ, കെ എസ് ചിത്ര തുടങ്ങി നിരവധി പേരാണ് സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നത്.

 

Content Highlights :ilayaraja praying for SPB health video viral hospitalied in chennai covid 19